വില്‍പന കേന്ദ്രത്തില്‍ റെയ്ഡ്: മൂന്ന് കിലോ കഞ്ചാവുമായി മേപ്പാടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയിൽ

വള്ളിക്കുന്ന്: ചേളാരി പാണമ്പ്ര വളവിൽ ദേശീയപാതയോരത്തെ കഞ്ചാവ് വിൽപന കേന്ദ്രത്തിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ മൂ ന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. വില്‍പനക്ക് നേതൃത്വം നല്‍കുന്ന വയനാട് മേപ്പാടി സ്വദേശി തച്ചക്കോടന്‍ മുസ്തഫ, തമിഴ്‌നാട് പെന്നക്കോണം സ്വദേശി രാജ എന്നിവരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദി​െൻറ നേതൃത്വത്തിൽ കെട്ടിടങ്ങളിലും പരിസത്തും നടത്തിയ പരിശോധയില്‍ മദ്യക്കുപ്പികളും കണ്ടെടുത്തു. കാടുമൂടിയ സ്ഥലത്ത് പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കെട്ടിടത്തിൽ പെണ്‍വാണിഭം നടക്കുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ലഹരി കടത്ത് കേസിലെ പ്രതിയാണ് മുസ്തഫ. ഇതര സംസ്ഥാനങ്ങളില്‍നിന്ന് മൊത്തമായി കഞ്ചാവ് എത്തിച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി. അറസ്റ്റിലായവരെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം വടകര എന്‍.ഡി.പി.എസ് കോടതി റിമാൻഡ് ചെയ്തു. പ്രിവൻറീവ് ഓഫിസര്‍മാരായ പി. ബിജു, പ്രജോഷ്‌കുമാര്‍, അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രദീപ്കുമാര്‍, ശിഹാബുദ്ദീന്‍, മായാദേവി, ലിഷ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.