സമ്പൂർണ ദുരന്തബാധിതമായി പ്രഖ്യാപിക്കണം

തിരുവള്ളൂർ: തിരുവള്ളൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ പ്രകൃതിക്ഷോഭ ബാധിത പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് യു.ഡി.എഫ് ജനപ്രതിനിധി യോഗം ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളിലും കുറ്റ്യാടി പുഴയോരമിടിഞ്ഞും കനത്ത നാശനഷ്ടങ്ങൾ പഞ്ചായത്തിനുണ്ടായി. നൂറോളം വീടുകൾ വാസയോഗ്യമല്ലാത്ത രീതിയിൽ തകരുകയും ഹെക്ടർ കണക്കിന് കൃഷിനാശവും ഒട്ടേറെ റോഡുകൾ തകരുകയും ചെയ്തു. ഗുരുതരമായ സാഹചര്യം കണക്കിലെടുക്കാൻ അധികാരികൾ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എഫ്.എം. മുനീർ അധ്യക്ഷത വഹിച്ചു. ഡി. പ്രജീഷ് കുണ്ടാറ്റിൽ, മൊയ്തു, സബിത മണക്കുനി, എൻ. സൈനബ, പടിഞ്ഞാറയിൽ ഇബ്രാൻ ഹാജി, കൂമുള്ളി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.