കാർഷിക കടങ്ങൾ എഴുതിത്തള്ളണം ^കെ.എസ്.എസ്.പി.എ

കാർഷിക കടങ്ങൾ എഴുതിത്തള്ളണം -കെ.എസ്.എസ്.പി.എ കൽപറ്റ: ജില്ലയിലെ കർഷകരുടെ മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളണമെന്നും കൃഷി ഇറക്കുന്നതിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക മേഖല നിശ്ചലമായാൽ കർഷകരും കർഷകത്തൊഴിലാളികളും അനുബന്ധ വാണിജ്യ വ്യവസായ മേഖലയിലെ തൊഴിലാളികളും കുടുംബവും പട്ടിണിയിലാകും. സംസ്ഥാനത്തി​െൻറ പുനർ നിർമാണത്തിന് ഭരണകൂടം രാഷ്ട്രീയം മാറ്റിവെച്ച് ഉത്തരവാദിത്തത്തോടെ പദ്ധതികൾ തയാറാക്കണമെന്നും യോഗം നിർദേശിച്ചു. ജില്ല പ്രസിഡൻറ് വിപിന ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.കെ. ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മദ്, ടി.ഒ. റയ്മൺ, വേണുഗോപാൽ കിഴിശ്ശേരി, സണ്ണി ജോസഫ്, കെ. രാധാകൃഷ്ണൻ, എസ്. ഹമീദ്‌, ഇ.സി. കുര്യൻ മാഷ്, ടി.കെ. സുരേഷ്, മൈമൂന, ടി.പി. ശശിധരൻ എന്നിവർ സംസാരിച്ചു. ജില്ലക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് വേണം -ജനാധിപത്യ കേരള കോണ്‍ഗ്രസ് കൽപറ്റ: ജില്ലയിൽ ദുരിത നിവാരണവും പുനരധിവാസവും നടപ്പാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയുടെ പുനര്‍നിര്‍മാണത്തിനായി പ്രത്യേക പാക്കേജും ആശ്വാസ പദ്ധതികളും നടപ്പാക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക വിളകളും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ട ജില്ലയിലെ കര്‍ഷകര്‍ അതിദുരിതത്തിലാണ്. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വില്ലേജ് അടിസ്ഥാനത്തില്‍ അദാലത് സംഘടിപ്പിക്കണം. 14ന് രാവിലെ 11ന് പുല്‍പള്ളിയില്‍ പ്രത്യേക കര്‍ഷക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.സി. ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ജില്ല പ്രസിഡൻറ് കെ.എ. ആൻറണി അധ്യക്ഷത വഹിച്ചു. എബി പൂക്കൊമ്പിൽ, കെ.സി. പീറ്റർ, കെ.വി. റെജി, എം.ഒ. ജോസഫ്, കെ.ജെ. ലോറന്‍സ്, ജോര്‍ജ് ഊരാശ്ശേരി, അനീഷ്‌ ചെറുകാട്, ഇ.ടി. തോമസ്‌, വി.എസ്. ചാക്കോ, കെ.എം. ജോസഫ്, വി. സാബു ചക്കാലക്കുടി, വിത്സണ്‍ നെടുംകൊമ്പിൽ, ജോര്‍ജ് വാതുപറമ്പിൽ, കെ.എം. പൗലോസ്‌, ജോര്‍ജ് എരമംഗലം, വി.എം. ജോസ്, പി.വി. പ്രിന്‍സ് എന്നിവർ സംസാരിച്ചു. ദുരിതാശ്വാസ വിതരണത്തിൽ ഇരട്ടത്താപ്പ് -യൂത്ത് കോൺഗ്രസ് കൽപറ്റ: പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ വിതരണത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നതായി യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ദുരിതത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കും ബന്ധുവീട്ടിലും മറ്റും അഭയംപ്രാപിച്ചവർക്കും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എല്ലാംതന്നെ ലഭ്യമാക്കുമെന്നാണ് പ്രളയസമയത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നത്. എന്നാൽ, വില്ലേജ് ഒഫിസുമായി ബന്ധപ്പെടുമ്പോൾ രണ്ടുദിവസം തുടർച്ചയായി ക്യാമ്പിൽ കഴിഞ്ഞവർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാകൂവെന്നാണ് സർക്കാർ ഉത്തരവെന്ന മറുപടിയാണ് ലഭിക്കുന്നത്. എല്ലാ ദുരിതബാധിതർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡൻറ് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ബി. സുവിത്ത്, സലീം കാരാടൻ, ഡിേൻറാ ജോസ്, ജിതിൻ, സി. ഷഫീഖ്, പി. ആബിദ്, മനോജ് പുൽപാറ, യു. ജറീഷ്, ഷിനോദ്, മഹേഷ്, ബിനീഷ്, അരുൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.