നികുതി വെട്ടിച്ച്​ ട്രെയിനില്‍ കടത്തിയ ആറുകിലോ സ്വര്‍ണം പിടികൂടി

* എ.സി കമ്പാർട്മ​െൻറിൽനിന്നാണ് മഹാരാഷ്ട്ര സ്വദേശി പിടിയിലായത് കോഴിക്കോട്: നികുതി വെട്ടിച്ച് ട്രെയിനില്‍ കടത്തുകയായിരുന്ന ആറുകിലോ സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആർ.പി.എഫ്) പിടികൂടി. 12618 നമ്പർ മംഗള എക്‌സ്പ്രസില്‍നിന്ന് വെള്ളിയാഴ്ച രാവിലെ എേട്ടാടെയാണ് സ്വര്‍ണം പിടികൂടിയത്. യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി രാജുവിനെ (32) കസ്റ്റഡിയിലെടുത്തു. ആർ.പി.എഫ് എസ്.ഐ കെ.എം. നിഷാന്തി​െൻറ നേതൃത്വത്തിലുള്ള സംഘം ട്രെയിനിലെ എ.സി കമ്പാർട്മ​െൻറിൽ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. ട്രാവൽ ബാഗിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലായിരുന്നു സ്വർണാഭരണങ്ങൾ. സംശയം തോന്നിയാണ് ഇയാളെ ചോദ്യംചെയ്തത്. വിശദവിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ ബാഗ് പരിശോധിക്കുകയായിരുന്നു. ബാഗില്‍ സ്വര്‍ണം കണ്ടതിനെ തുടർന്ന് രാജുവിനോട് രേഖകള്‍ ആവശ്യപ്പെെട്ടങ്കിലും ഉണ്ടായിരുന്നില്ല. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഡി.ആർ.െഎയും ജി.എസ്.ടി വിഭാഗവും ഇയാളെ ചോദ്യംചെയ്തു. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കുള്ള സ്വര്‍ണമാണെന്നാണ് മൊഴി നല്‍കിയത്. പരിശോധനയിൽ ആർ.പി.എഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.എം. സുനിൽകുമാർ, ഹെഡ്‌കോൺസ്റ്റബ്ൾ പി.പി. ബിനീഷ്, കോൺസ്റ്റബ്ൾമാരായ കെ.ആർ. ബിനു, എം. പ്രവീൺ എന്നിവരും പെങ്കടുത്തു. കഴിഞ്ഞ ദിവസം ആർ.പി.എഫ് പരിശോധനയില്‍ പ്രളയ ദുരിതാശ്വാസത്തി​െൻറ മറവില്‍ െട്രയിന്‍ വഴി നികുതി വെട്ടിച്ച് കടത്തിയ വസ്ത്രശേഖരം പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.