ഇരുവഴിഞ്ഞിപ്പുഴ വരളുന്നു; ആയിരക്കണക്കിന് കിണറുകളും

സ്വന്തം ലേഖകൻ മുക്കം: ദിവസങ്ങൾക്കുമുമ്പ് നിറഞ്ഞുകവിഞ്ഞ് ഗതിമാറിയൊഴുകിയ ഇരുവഴിഞ്ഞിപ്പുഴ കൊടുംവരൾച്ചയുടെ സൂചന നൽകി വരളുന്നു. കരയോരങ്ങളിലെ ആയിരക്കണക്കിന് കിണറുകളിലെ ജലവിതാനവും താഴ്ന്നുതുടങ്ങി. പുഴയിൽ പലയിടത്തും മാടുകൾ (മണൽതിട്ട) പ്രത്യക്ഷപ്പെട്ടു. വേനൽക്കാലത്ത് പോലും കണ്ടില്ലാത്ത അവസ്ഥയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. സാധാരണ ജനുവരി, ഫെബ്രുവരി മാസത്തിലാണ് പുഴയുടെ ഒഴുക്ക് കുറയുന്നത്. മുക്കംകടവ് പാലത്തിന് സമീപം വെള്ളപ്പൊക്കത്തിൽ തൂക്കുപാലം ഒലിച്ചുപോയ ഭാഗങ്ങളിലെ പുഴ പൂർണമായും ഗതി മാറി. കടവ് പാലത്തി​െൻറ മുകൾഭാഗത്ത് വീടി​െൻറ കിണർ പുഴ കവർന്നിരുന്നു. എന്നാൽ, ഇവിടെയും വറ്റിവരണ്ടു. ഉത്ഭവസ്ഥാനമായ വെള്ളരി മലയുടെ താഴ്ഭാഗം മുതൽ ചാലിയാറിലെ സംഗമസ്ഥാനം വരെയുള്ള പുഴയുടെ രൂപത്തിന് പൂർണമായി മാറ്റം സംഭവിച്ചു. കടുത്ത വേനലിൽ പോലും പുഴയോരത്തെ കിണറുകളിലെ ജലവിധാനത്തിൽ കാര്യമായ മാറ്റമുണ്ടാകാറില്ല. എന്നാൽ, പ്രളയത്തിനുശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും കിണർ വെള്ളം പാതിയായി കുറഞ്ഞത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. പ്രളയാനന്തരം വരൾച്ചയുടെ ദുരിതത്തിലേക്ക് കൂടി വീഴുമോ എന്ന ആധിയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.