പ്രളയക്കെടുതി: എസ്.വൈ.എസ് 1,000 വീട്​ നവീകരിക്കും

* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാംഘട്ടം 50 ലക്ഷം രൂപകൂടി നൽകും കോഴിക്കോട്: പ്രളയക്കെടുതിയില്‍ ഭാഗികമായി തകർന്ന 1,000 വീടുകൾ അറ്റകുറ്റപ്പണി തീര്‍ത്ത് വാസയോഗ്യമാക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് എന്നിവയുടെ കീഴിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാംഘട്ടം 50 ലക്ഷം രൂപകൂടി നൽകും. പ്രളയബാധിത ജില്ലകളില്‍ 12,500ഓളം എസ്.വൈ.എസ് സാന്ത്വനം വളൻറിയര്‍മാര്‍ സേവനമനുഷ്ടിച്ചു. 3.6 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുറഹ്മാൻസഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍. അലി അബ്ദുല്ല, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ്. ശറഫുദ്ദീന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.