കോഴിക്കോട്: മഹാപ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരി സമൂഹത്തിന് പുനരധിവാസത്തിന് ഉടൻ പ്രേത്യക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വ്യാപാരി സമൂഹത്തിന് സഹായകമാകുന്ന ഒന്നുംതന്നെ കേരള സർക്കാറിെൻറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇൗ ദുരന്തത്തിെൻറ ഗൗരവം കണക്കിലെടുത്ത് കച്ചവടക്കാർക്കുണ്ടായ നാശനഷ്ടങ്ങൾ മനസ്സിലാക്കാൻ സർക്കാർതലത്തിൽ കണക്കുകൾ ശേഖരിക്കാനുള്ള നടപടികൾ എടുക്കണം. പ്രളയദുരിതത്തിൽ കടകൾ നശിച്ചപോയ സ്ഥലങ്ങളിൽ കോർപറഷേൻ ആക്ട് 101പ്രകാരം വെള്ളപ്പൊക്കത്തിനുമുമ്പ് ബിൽഡിങ് ഉണ്ടായിരുന്ന അവസ്ഥയിൽ പുനർനിർമിക്കാൻ അവസരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ. സേതുമാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.വി.എം. കബീർ, കെ.പി. കുഞ്ഞബ്ദുല്ല, എം. അബ്ദുസ്സലാം, സി.ജെ. ടെന്നിസൺ, ഏറത്ത് ഇഖ്ബാൽ, കെ.പി. അബ്ദുൽ റസാഖ്, കെ.എം. ഹനീഫ, എം.കെ. ഗംഗാധരൻ, വി. ഇബ്രാഹീം, കെ.പി. മൊയ്തീൻ, ടി.എം. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.