തകര്‍ന്ന കെട്ടിടങ്ങളുടെ വിവരശേഖരണം ഇന്ന് മുതല്‍

കോഴിക്കോട്: ജില്ലയിൽ പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരശേഖരണം സര്‍വേ ശനിയാഴ്ച തുടങ്ങും. ഇതിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വളൻറിയര്‍മാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷ​െൻറ കീഴിൽ പരിശീലനം നല്‍കി. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ നടന്ന പരിശീലനത്തിനുശേഷം എൻജിനീയര്‍മാരുടെ നേതൃത്വത്തില്‍ വളൻറിയര്‍മാര്‍ ഗ്രൂപ്പായി തിരിഞ്ഞ്് ശനി, ഞായർ ദിവസങ്ങളില്‍ കോർപറേഷന്‍ പരിധിയിലെ വീടുകളുടെ വിവര ശേഖരണമാണ് ആദ്യം നടത്തുക. അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും പട്ടികയിലുള്‍പ്പെടുത്തുന്നതിനോടൊപ്പം വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതകളുള്ള പ്രദേശങ്ങളും ബാധിക്കാവുന്ന വീടുകളും ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കുമെന്നും പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ല കലക്ടര്‍ യു.വി ജോസ് പ‍റഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പങ്കാളിത്തം ഈ സംരംഭത്തിൽ അനിവാര്യമാണ്. രണ്ട് ദിവസത്തില്‍ കൂടുതല്‍ വെള്ളം കയറി നാശനഷ്ടം നേരിട്ട വീടുകളെ പട്ടികയിലുള്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നാശനഷ്ടം രേഖപ്പടുത്താന്‍ മൊബൈല്‍ ആപ് വികസിപ്പിച്ചിട്ടുണ്ട്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ് വഴിയാണ് ശേഖരിക്കുക. ടാഗോര്‍ ഹാളില്‍ നടന്ന പരിശീലനത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, എല്‍.എസ്.ജി.ഡി എൻജിനീയര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍, കാമ്പസസ് ഓഫ് കോഴിക്കോട് വിദ്യാർഥികള്‍ ഉള്‍പ്പടെ 900 പേര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.