റിമാൻഡ് പ്രതി പോക്സോ കേസിൽ വീണ്ടും അറസ്​റ്റിൽ

കോഴിക്കോട്: പന്ത്രണ്ടുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ മധ്യവയസ്കൻ മറ്റൊരു പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ. വെള്ളിമാട്കുന്ന് വാപ്പൊളിത്താഴം സ്വദേശി സി.പി. വിജയനെയാണ് (55) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡ് കാലാവധി കഴിയാൻ മൂന്നുദിവസംകൂടി ബാക്കിനിൽക്കെയാണ് ഇയാൾ വീണ്ടും അറസ്റ്റിലായത്. മൂന്നുമാസം മുമ്പ് പീഡനശ്രമത്തിൽനിന്ന് രക്ഷപ്പെട്ട 10 വയസ്സുകാര​െൻറ രക്ഷിതാക്കളുടെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തിരുവോണനാളിൽ കടയിലെത്തിയ പന്ത്രണ്ടുകാരനെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ആദ്യ അറസ്റ്റ്. കോടതി റിമാൻഡ് ചെയ്ത വിജയൻ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേയാണ് രണ്ടാമത്ത് അറസ്റ്റിലായത്. ഇരുകുട്ടികളുടെയും രക്ഷിതാക്കൾ ബാലാവകാശ കമീഷനിലും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.