ചരിത്ര സെമിനാർ ഇന്ന്

കൊടുവള്ളി: അബ്ദുള്ള യുസഫ് മാസ്റ്റർ സ്മാരക പഠനകേന്ദ്രവും, എൻ.എസ്.സി ജില്ല കമ്മിറ്റിയും ചേർന്ന് 'ചരിത്രം അപഹരിക്കപ്പെടുമ്പോൾ' എന്ന വിഷയത്തിൽ ശനിയാഴ്ച കൊടുവള്ളിയിൽ ചരിത്ര സെമിനാർ സംഘടിപ്പിക്കും. വൈകീട്ട് നാല് മുതൽ എൻ.എസ്.സി ഭവനിലാണ് പരിപാടി. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, ആർക്കിയോളജിസ്റ്റ് പ്രഫ. കെ.കെ. മുഹമ്മദ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രഫ. എം.പി. മുജീബ് തുടങ്ങിയവർ പങ്കെടുക്കും. നാഷനൽ സെക്കുലർ ഗാർഡ് എൻ.എസ്.ജി.യുടെയും, അബ്ദുല്ല യൂസഫ് മാസ്റ്റർ പഠനകേന്ദ്രത്തി​െൻറ ഉദ്ഘാടനം, ദുരന്തമുഖത്ത് തിളക്കമാർന്ന സേവനം നടത്തിയ ഗാർഡുകളെ ആദരിക്കൽ, ഡിസാസ്റ്റർ മാനേജ്മ​െൻറ് ക്യാമ്പ് എന്നിവ ഉച്ചക്ക് 2.30ന് നടക്കും. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രളയബാധിത മേഖലകൾ സന്ദർശിച്ചു കൊടുവള്ളി: കാലവർഷക്കെടുതിയിൽ വെള്ളം കയറിയും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ച വിദ്യാർഥികളുടെ വീടുകൾ ആവിലോറ എ.എം.എ.യു.പി സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും സന്ദർശിച്ചു. അധ്യാപക ദിനത്തി​െൻറ ഭാഗമായി നടന്ന പരിപാടിയിൽ ആവിലോറയിലെയും പരിസരപ്രദേശങ്ങളിലേയും വിദ്യാർഥികൾക്ക് അക്ഷരവെളിച്ചമേകിയ സ്‌കൂൾ മുൻ അധ്യാപകൻ സുലൈമാൻ മാസ്റ്ററെയും സംഘം സന്ദർശിച്ചു. പ്രധാനാധ്യാപകൻ കെ.പി. അബ്ദുറഹിമാൻ ആശംസ കാർഡുകൾ സ്വീകരിച്ച്‌ ഉദ്ഘാടനം ചെയ്തു. എം. മാലതി, ടി.ഡി. ഇമ്പിച്ചിമോയി, എസ്.ആർ.ജി കൺവീനർ പി. ആമിന, കെ.എം. ആഷിക് റഹ്മാൻ, പി.വി. അഹ്മദ് കബീർ, വി. സുരേഷ്, ടി.പി. സലീം, എം. സലീം, വഫ നാസ്റിൻ, സ്റ്റാഫ് സെക്രട്ടറി കെ. കാദർ, സ്‌കൂൾ ലീഡർ അമൽ, ശൈഖ ജബിൻ, മുഹമ്മദ് അജ്‌നാസ്, മുഹമ്മദ് റിഷാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.