നയീ മൻസിൽ പദ്ധതി ഉദ്ഘാടനവും മിഷൻ പി.എസ്.സി പ്രഖ്യാപനവും നാളെ

must.... കോഴിക്കോട്: കേന്ദ്ര സർക്കാറി​െൻറയും ലോകബാങ്കി​െൻറയും സഹകരണത്തോടെ നടപ്പിലാക്കുന്ന 'നയീ മൻസിൽ' പദ്ധതിയുടെ ഉദ്ഘാടനവും മിഷൻ പി.എസ്.സി പ്രഖ്യാപനവും ഞായറാഴ്ച െവെകീട്ട് നാലിന് കുറ്റിച്ചിറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് 'തെക്കേപ്പുറം ശബ്ദം' ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.കെ. രാഘവൻ എം.പി ചടങ്ങിൽ മുഖ്യാതിഥിയാകും. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസികളായ 16 മത്സ്യത്തൊഴിലാളികളെയും രണ്ട് സന്നദ്ധ സംഘടന പ്രവർത്തകരെയും എം.പി. വീരേന്ദ്രകുമാർ എം.പി ഉപഹാരം നൽകി ആദരിക്കും. പരിശീലന ക്ലാസുകളിലൂടെ സർക്കാർ ഉദ്യോഗം എന്ന ലക്ഷ്യത്തോടെയുള്ള മിഷൻ പി.എസ്.സി പ്രഖ്യാപനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിക്കും. ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കളുടെ ക്ഷേമത്തിനായുള്ള നയീ മൻസിൽ പദ്ധതിയുടെ സംസ്ഥാനത്തെ തന്നെ ആദ്യത്തെ കേന്ദ്രമാണ് 'തെക്കേപ്പുറം ശബ്ദ'ത്തി​െൻറ വിദ്യാഭ്യാസ വിങ്ങായ മിഷൻ ഫോർ എംപവർമ​െൻറ് ഒാഫ് തെക്കേപ്പുറം സൊസൈറ്റിക്ക് (മെറ്റ്സ്) കീഴിൽ കുണ്ടുങ്ങൽ ഗവ. യു.പി സ്കൂളിൽ ആരംഭിച്ചത്. പഠിതാക്കൾക്ക് സൗജന്യ കോച്ചിങ്ങും ലഭ്യമാക്കുന്നുണ്ട്. പി.ഐ.എ- ഡയമണ്ട് ചാരിറ്റബ്ൾ എജുക്കേഷനൽ ട്രസ്റ്റുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 200ൽപരം പഠിതാക്കൾ നാലു ബാച്ചുകളിലായി പഠനം നടത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ എ.വി. സക്കീർ ഹുസൈൻ, കെ.വി. സുൽഫിക്കർ, സി.വി. കാബിൽ, െഎ.പി. ഉസ്മാൻ കോയ, കെ.എം. നിസാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.