മത്സ്യത്തൊഴിലാളികൾക്ക് കോസ്​റ്റൽ പൊലീസി​െൻറ ആദരം

മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽ പൊലീസി​െൻറ ആദരം ബേപ്പൂർ: ദിവസങ്ങൾ നീണ്ട മഹാപ്രളയത്തില്‍ മരണത്തെ മുഖാമുഖം കണ്ടു നിസ്സഹായരായി മാറിയ ആയിരങ്ങള്‍ക്കു രക്ഷകരായെത്തിയ ബേപ്പൂരിലെയും ചാലിയത്തെയും മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് ആദരിച്ചു. പ്രളയദുരിത പ്രവർത്തനങ്ങളുടെ സംസ്ഥാനതല നോഡൽ ഓഫിസറും കോസ്റ്റൽ സെക്യൂരിറ്റി പൊലീസ് അഡീഷനൽ ഡയറക്ടറുമായ എ.ഡി.ജി.പി സുധേഷ് കുമാർ ചാലിയത്ത് നേരിട്ടെത്തിയാണ് മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. ചാലിയത്തെ കോസ്റ്റൽ പൊലീസ് അങ്കണത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ജില്ല പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. സുധേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പൊലീസ് സേനയുമായി സഹകരിച്ച് പുതിയ കോസ്റ്റൽ വാർഡനെ നിയമിക്കാൻ ധാരണയായതായി എ.ഡി.ജി.പി സുധേഷ് കുമാർ പറഞ്ഞു. ഇത് മത്സ്യത്തൊഴിലാളികൾക്കുള്ള അംഗീകാരമാണെന്നും ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ പ്രളയത്തിൽനിന്ന് മനുഷ്യരുടെ രക്ഷകരായി മാറിയ അത്ഭുതമാണ് കേരളം കണ്ടതെന്നും എ.ഡി.ജി.പി സുധേഷ് കുമാർ പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നിരവധി തൊഴിലാളികളെയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മറ്റ് മത്സ്യത്തൊഴിലാളികളെയും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ചടങ്ങിൽ ഡി.ജി.പി കെ. ഫിലിപ്, ബേപ്പൂർ ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി കരിച്ചാലി പ്രേമൻ, ഇ.കെ. തെസ്രീഫ് എന്നിവർ പങ്കെടുത്തു. ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സതീശൻ സ്വാഗതവും കോസ്റ്റൽ എസ്.ഐ എം.സി. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. പടം: BEPPUR 40 പ്രളയത്തിൽ രക്ഷകനായ മത്സ്യത്തൊഴിലാളി ബേപ്പൂർ സ്വദേശി ചേക്കിൻറകത്ത് നാസറിനെ ഡി.ജി.പി സുധേഷ് കുമാർ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.