പ്രളയം തിരിച്ചുതന്ന മണൽതിട്ടക്കായി അവരൊന്നിക്കുന്നു

പ്രളയം തിരിച്ചുതന്ന മണൽതിട്ടക്കായി അവരൊന്നിക്കുന്നു മണക്കടവ്: പ്രളയകാലത്ത് ദുരിതം വിതച്ചൊഴുകിയ ചാലിയാർ പുഴയോരങ്ങളിൽ വൻനാശം വരുത്തിയെങ്കിലും മണക്കടവുകാർക്ക് തിരിച്ചുനൽകിയത് നഷ്ടപ്പെട്ടുകൊണ്ടിരുന്ന മണൽതിട്ട (മാട്). മണക്കടവി​െൻറ സവിശേഷതകളിലൊന്നായ മാടാണ് പ്രകൃതിതന്നെ വീണ്ടും പണിതുനൽകിയത്. മുമ്പ് വിശാലമായ മണൽതിട്ട ഇവിടെയുണ്ടായിരുന്നെങ്കിലും കാലക്രമേണ നശിക്കുകയായിരുന്നു. തേങ്ങവെട്ടും ഉണക്കലും സംഘടനകളുടെ പൊതുയോഗങ്ങളുമൊക്കെയായി സജീവമായിരുന്നു ഇവിടം. നൂറ്റാണ്ടുകൾ പഴക്കമുള്ള മണക്കടവ്-പൊന്നേംപാടം തോണി കടത്ത് നിലക്കുക കൂടി ചെയ്തതോടെയാണ് മാട് പൂർണമായും നഷ്ടമായത്. പന്തീരാങ്കാവ്-മണക്കടവ്-പെരുമണ്ണ റോഡ് ബന്ധിപ്പിച്ചതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമായിട്ടുണ്ട്. ടൂറിസം സൗകര്യങ്ങളൊരുക്കി മണക്കടവിനെ കൂടുതൽ സജീവമാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. പഴയ പ്രതാപത്തോളം വരില്ലെങ്കിലും പുതിയ മാട് നശിക്കാതെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. അതിനായി ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അംഗം പി. ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാർ യോഗം ചേർന്ന് സംരക്ഷണ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. manak meeting.jpg മണക്കടവ് മാട് സംരക്ഷിക്കാനുള്ള നാട്ടുകാരുടെ യോഗം manakkadavu maadu.jpg പ്രളയശേഷം വീണ്ടും രൂപപ്പെട്ട മണക്കടവ് മാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.