സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ഒളവണ്ണ: ഒളവണ്ണയിലെ പ്രളയബാധിതർക്കായി കോഴിക്കോട് സേവാഭാരതിയുടെ നേതൃത്വത്തിൽ മലബാർ മെഡിക്കൽ കോളജി​െൻറ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. വി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ വി. വിജയൻ, എം.എം. സത്യൻ, എം.എം. ശശി, ടി.എം. അജിത് എന്നിവർ സംസാരിച്ചു. സീനിയർ നെഫ്രോളജിസ്റ്റും ലോക വൃക്ക ഫൗണ്ടേഷൻ അംബാസിഡറുമായ ഡോ. കരുണൻ കണ്ണംപൊയിലി​െൻറ നേതൃത്വത്തിൽ മലബാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരും ബി.എം.എസ്.ആർ.എ പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.