സബർമതി ഭവനപദ്ധതി: ബേപ്പൂരിൽ വീടിന് തറക്കല്ലിട്ടു

ബേപ്പൂർ: സബർമതി ഫൗണ്ടേഷനും ജില്ല കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ആവിഷ്കരിച്ച സബർമതി ഭവനപദ്ധതിയിൽ ഉൾപ്പെട്ട വീടി​െൻറ നിർമാണ പ്രവൃത്തി ആരംഭിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി. സിദ്ദീഖ് തറക്കല്ലിടൽ കർമം നടത്തി. ബേപ്പൂർ കയ്യടിത്തോട് പിണ്ണാണത്ത് സുധി-ശാലിനി ദമ്പതികൾക്കാണ് വീടൊരുക്കുന്നത്. ഈ മാസം 21നകം വിഭവസമാഹരണം പൂർത്തിയാകും. നിർമാണ പ്രവൃത്തികൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കനുസരിച്ച് ഏകദേശം ആറുമാസത്തിനകം പണി പൂർത്തീകരിച്ച് വീട് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഐ.എൻ.ടി.യു.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.പി. പത്മനാഭൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രമേശ് നമ്പിയത്ത്, ബേപ്പൂർ രാധാകൃഷ്ണൻ, കെ.എ. ഗംഗേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ആദം മുൽസി, മണ്ഡലം പ്രസിഡൻറുമാരായ എ.എം. അനിൽകുമാർ, രാജീവ് തിരുവച്ചിറ, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് മലയിൽ ഗീത, ടി. ഷഫ്നാസ് അലി, രാജേഷ് അച്ചാറമ്പത്ത്, മുരളി ബേപ്പൂർ, കെ. റാണേഷ്, ബേബി ഗിരിജ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.