സമൻസ് നൽകാനെത്തിയ പൊലീസുകാരനെ വഞ്ചന കേസ് പ്രതി ആക്രമിച്ച്​ പരിക്കേൽപിച്ചു

മാവൂർ: സമൻസ് നൽകാനെത്തിയ പൊലീസുകാരനെ വഞ്ചന കേസിലെ പ്രതി ആക്രമിച്ച് പരിക്കേൽപിച്ചു. നായർകുഴി പറമ്പാട്ടുമ്മൽ സുലൈമാൻ (54) ആണ് സമൻസ് നൽകാനെത്തിയ പൊലീസുകാരനെ ആക്രമിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ സുലൈമാ​െൻറ വീട്ടിലാണ് സംഭവം. സമൻസ് നൽകാനെത്തിയ മാവൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലിസ് ഒാഫിസർ കെ. അരവിന്ദനാണ് പരിക്കേറ്റത്. സമൻസ് കൈപ്പറ്റാതെ സുലൈമാൻ കൈ തട്ടിമാറ്റി രക്ഷപ്പെടുേമ്പാൾ തടയാൻ ശ്രമിച്ച പൊലീസുകാര​െൻറ കാൽമുട്ടിന് ചവിട്ടിവീഴ്ത്തുകയായിരുന്നു. കാൽമുട്ടി​െൻറ ലിഗ്മ​െൻറിന് പരിക്കേറ്റ അരവിന്ദനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്ത മാവൂർ പൊലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുലൈമാൻ മൊബൈൽ േഫാൺ ഉപേക്ഷിച്ചാണ് കടന്നത്. അതിനാൽ ഇയാളെ ഫോൺ സിഗ്നൽ പിന്തുടർന്ന് പിടികൂടാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വഞ്ചനകേസിലെ പ്രതിയാണ് സുലൈമാനെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.