മാവൂരിൽ വ്യാപാരി വ്യവസായി ഏ​േകാപന സമിതി ഹസൻകോയ വിഭാഗം യൂനിറ്റ് നിലവിൽ വന്നു

മാവൂർ: വ്യാപാരി വ്യവസായി ഏേകാപന സമിതി (ഹസൻകോയ വിഭാഗം) മാവൂർ യൂനിറ്റ് നിലവിൽ വന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂർ യൂനിറ്റ് ഭാരവാഹികളുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടന വിട്ട് ഹസൻകോയ വിഭാഗം യൂനിറ്റ് രൂപവത്കരിച്ചതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച മാവൂരിൽ ചേർന്ന വ്യാപാരികളുടെ കൺവെൻഷനിലാണ് യൂനിറ്റ് രൂപവത്കരിച്ചത്. കൺവെൻഷനിൽ മാവൂരിലെ 23 വ്യാപാരികൾ പെങ്കടുത്തതായി ഭാരവാഹികൾ അവകാശപ്പെട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യാപാരികളെ അംഗങ്ങളായി ചേർക്കും. തുടർന്ന് യൂത്ത് വിങ്, വനിത വിങ് യൂനിറ്റുകൾ രൂപവത്കരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി. ൈഫസൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ഫൈസൽ കൂട്ടമരം, അഷ്റഫ് വെള്ളിപ്പറമ്പ് എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികളായി പി. അബ്ദുൽ ലത്തീഫ് (പ്രസി), പാലശ്ശേരി ഷരീഫ, വി.കെ. അബ്ദുറസാഖ് (വൈ. പ്രസി), ചിറ്റടി ഫൈസൽ (ജന. സെക്ര), സി.കെ. അസീസ്, വി. അഷ്റഫ് ബാബു (സെക്ര), സി.കെ. ഷമീം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. വാർത്തസമ്മേളനത്തിൽ പി. അബ്ദുൽ ലത്തീഫ്, ചിറ്റടി ൈഫസൽ, സി.കെ. ഷമീം എന്നിവർ പെങ്കടുത്തു. എലിപ്പനി പ്രതിരോധ ക്യാമ്പ് മാവൂർ: ചെറൂപ്പ ഹെൽത്ത് സ​െൻററുമായി സഹകരിച്ച് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ എലിപ്പനി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു. അടുവാടിൽ നടന്ന ക്യാമ്പ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ െക. കവിത ഭായ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ മജീദ് ക്ലാസെടുത്തു. ജെ.എച്ച്.ഐ എം. സുരേഷ് കുമാർ, പ്രസന്ന, സോജ, ദിവ്യ അടുവാട്, യു.എം. സിജിത, മനോജ് കുതിരാടം, എം. വേലായുധൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ മുന്നൂറോളം പേർ രജിസ്റ്റർ ചെയ്ത് പ്രതിരോധ ഗുളികകൾ വാങ്ങി. photo mvr rat fever camp മാവൂർ അടുവാട് സംഘടിപ്പിച്ച എലിപ്പനി പ്രതിരോധ ക്യാമ്പ് ഡോക്സിസൈക്ലിൻ ഗുളിക നൽകി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിത ഭായ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.