പുഴുവരിച്ച മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

ചാലിയം: പുഴുവരിച്ച രീതിയിൽ വിൽപനക്കായി സൂക്ഷിച്ചതെന്ന് സംശയിക്കപ്പെട്ട മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചാലിയം ഫിഷ്ലാൻഡിങ് സ​െൻററിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഷെഡിൽ സൂക്ഷിച്ച രണ്ടു പെട്ടി മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവകുപ്പ്, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരെത്തി നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബാക്കിവന്ന ചെമ്മീൻ, നത്തോലി മത്സ്യങ്ങൾ വിവിധ പെട്ടികളിൽ സൂക്ഷിച്ചതാണെന്ന് ഉടമസ്ഥൻ പറഞ്ഞു. ചില പെട്ടികളിൽ പുഴുവരിക്കുകയും മറ്റു ചിലതിൽ എന്തോ വിതറിയതുപോലെ കാണപ്പെടുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം ഇവയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് പ്രത്യേകം കുഴിയെടുത്ത് മത്സ്യം മണ്ണിട്ടു മൂടിയത്. ഫിഷ്ലാൻഡിങ് സ​െൻററിനോട് ചേർന്ന് മാർക്കറ്റിൽനിന്നും മറ്റും കൊണ്ടുവരുന്ന മത്സ്യം ചിലയാളുകൾ വിൽക്കുന്നതായി പരാതിയുണ്ട്. പുറം നാട്ടുകാർക്ക് നാടൻ മത്സ്യങ്ങൾ തിരിച്ചറിയാൻ പ്രയാസമാണെന്നത് ഇക്കൂട്ടർക്ക് അനുഗ്രഹമാണ്. ഒറ്റപ്പെട്ട ഇത്തരം കച്ചവടക്കാർ മത്സ്യകേന്ദ്രത്തി​െൻറ വിശ്വാസ്യത തകർക്കുകയാണെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.