ഒടുവിൽ വാനരൻ പിടിയിലായി

ഫറോക്ക്: ഫറോക്ക് റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും യാത്രക്കാർക്ക് ശല്യക്കാരനായിരുന്ന വാനരൻ ഒടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഒരാഴ്ചയിലധികമായി ഫറോക്കിൽ കറങ്ങി നടന്നിരുന്ന വാനരൻ മൂന്നു ദിവസം മുമ്പാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ കടന്നുപിടിക്കൽ ഹരമാക്കിയ വാനര​െൻറ പരാക്രമത്തെ തുടർന്ന് സ്റ്റേഷൻ മാസ്റ്റർ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച കൂടുസ്ഥാപിച്ചെങ്കിലും വാനരനെ പിടികൂടാൻ കഴിഞ്ഞില്ല. ബുധനാഴ്ച വീണ്ടുമെത്തിയ വനം വകുപ്പ് ജീവനക്കാരായ ഗിരീഷ്, ലൈജു എന്നിവർ തന്ത്രപരമായി ഉച്ചയോടെ വാനരനെ കൂട്ടിൽ കുടുക്കുകയായിരുന്നു. വാനരനെ കാട്ടിൽ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പടം : vanarar1 vanarar2 ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ശല്യക്കാരനായ വാനരനെ വനപാലകർ ഒരുക്കിയ കൂട്ടിലടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.