കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ വിവാദം; അത്തോളിയിൽ കലാപം രൂക്ഷമാവുന്നു​

അേത്താളി: അത്തോളിയിലെ കോൺഗ്രസിൽ കലാപം രൂക്ഷമാവുന്നു. കഴിഞ്ഞദിവസം ചില മണ്ഡലം ബ്ലോക്ക് ഭാരവാഹികൾ പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. തുടർന്ന് ഇയ്യാക്കണ്ടി മുഹമ്മദ് പ്രസിഡൻറായി സമാന്തര കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെ നിയമിച്ച നടപടിയെ തുടർന്നാണ് പ്രതിഷേധം. സമാന്തര കമ്മിറ്റി വിളിച്ചുചേർത്ത കൺവെൻഷനിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. ലോക്സഭ െതരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രവർത്തകരുടെ എതിർപ്പിനെ അവഗണിച്ച് ജില്ല കമ്മിറ്റി മുന്നോട്ടുപോവുകയാണെങ്കിൽ ഡി.സി.സി ഓഫിസിന് മുമ്പിൽ ധർണയടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോവാൻ കൺവെഷൻ തീരുമാനിച്ചു. ഡി.സി.സി മെംബർ ബി.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഇയ്യാക്കണ്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗിരീഷ് പാലാക്കര, കെ.പി. സത്യൻ, മോഹനൻ കവലയിൽ, മൂസ കേളോത്ത്, കെ.എം. രാജൻ, വി.ടി.കെ. ഷിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.