പ്രളയത്തിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാത്തത് കടുത്ത ആരോഗ്യ ഭീഷണി സൃഷ്​ടിക്കുന്നു

നഗരസഭക്കും റവന്യൂ അധികൃതർക്കും പരാതി നൽകി ആഴ്ച കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. ഫറോക്ക്: വെള്ളപ്പൊക്കത്തെ തുടർന്ന് ആൾത്താമസമില്ലാത്ത വീടിനും പരിസരത്തും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് ആരോഗ്യ ഭീഷണിയുയർത്തുന്നു. നഗരസഭ 23ാം ഡിവിഷനിലെ കുറ്റിപ്പടി കോളനിയിലെ രണ്ടു വീടുകളിലും പരിസരങ്ങളിലുമാണ് പ്രദേശവാസികൾക്ക് ദുരിതമായി മാലിന്യംനീക്കം ചെയ്യാതെ കിടക്കുന്നത്. കാലപ്പഴക്കത്തിൽ തകർന്നുകിടക്കുന്ന വീടി​െൻറ അകത്തേക്ക് വെള്ളം കയറിയിരുന്നു. ഇതിനാൽ, ഇഴജന്തുക്കളടക്കം വീടിനുള്ളിൽ ചത്തുകിടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒട്ടേറെ തവണ വിളിച്ചറിയിച്ചിട്ടും വീട്ടുടമ മാലിന്യം നീക്കം ചെയ്യാൻ തയാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു. വെള്ളപ്പൊക്കത്തിനുശേഷം പകർച്ചവ്യാധികൾ പരക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുനിന്നും മാലിന്യം നീക്കം ചെയ്യാത്തതിൽ കോളനിവാസികൾ ആശങ്കയിലാണ്. വർഷങ്ങളായി ആൾപാർപ്പില്ലാതെ കിടക്കുന്ന രണ്ടു വീടുകളാണ് ഇവിടെയുള്ളത്. ഇരു വീടിനകത്തും ചത്ത ജന്തുക്കളുടെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ചളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. കൂടാതെ, വീടുകൾക്കും ചുറ്റും കൂട്ടിയിട്ട മരങ്ങൾക്കിടയിലും ഇഴജന്തുക്കൾ കയറി കൂടിയിട്ടുണ്ടാകുമെന്ന ഭീതിയും പരിസരവാസികൾക്കുണ്ട്. സമീപത്ത് പ്രവർത്തിക്കുന്ന അംഗൻവാടി വെള്ളപ്പൊക്കത്തെ തുടർന്നു അടച്ചിട്ടതായിരുന്നു. അംഗൻവാടി തുറന്നുപ്രവർത്തിക്കുന്നതി​െൻറ മുമ്പ് മാലിന്യം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോളനിയിൽ നിരവധി പേർ പകർച്ച വ്യാധി പിടിപെട്ടു ചികിത്സ തേടുകയാണ്. മാലിന്യം നീക്കംചെയ്യുന്നതിന് ഉടമ സഹകരിക്കാത്തതിനെ തുടർന്നു പ്രദേശവാസികൾ ചേർന്നു നഗരസഭക്കും വില്ലേജ് ഓഫിസർക്കും പരാതി നൽകിയിരുന്നെങ്കിലും ആഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. photo maliniyam ferok1 maliniyam ferok2 maliniyam ferok3 കല്ലമ്പാറ കുറ്റിപ്പടി കോളനിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാത്ത അവസ്ഥയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.