ചേളന്നൂരിൽ തെരുവുനായ്ശല്യം രൂക്ഷം

ചേളന്നൂർ: പാലത്ത് തെരുവുനായ്ശല്യംമൂലം ജനങ്ങൾ പൊറുതിമുട്ടി. നിരവധി നായ്ക്കളാണ് പ്രദേശത്ത് കുട്ടികൾക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നത്. പുലർച്ച നടക്കാനിറങ്ങുന്നവരെയും പത്രവിതരണക്കാരെയും മദ്റസയിൽപോകുന്ന വിദ്യാർഥികളെയും തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാനെത്തുകയാണ്. ഇരുചക്രവാഹനങ്ങൾക്കു പിറകെ നായ്ക്കൾ കുരച്ചോടുന്നതിനാൽ പലരും വെപ്രാളപ്പെ ടുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ വീടി​െൻറ മുന്നിൽ നിർത്തിയിട്ടിരുന്ന ആത്തോലത്ത് ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ ഇരുചക്രവാഹനത്തി​െൻറ സീറ്റും സമീപത്ത് സൂക്ഷിച്ച സാധനങ്ങളും നായ്ക്കൾ കടിച്ചുകീറി. തെരുവത്ത് താഴത്ത് കഴിഞ്ഞ ദിവസം ആലയിൽകെട്ടിയിട്ട പശുവിനെയും നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ ഗ്രാമപഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. കുമാരസ്വാമി, അമ്പലത്തുകുളങ്ങര, പള്ളിപ്പൊയിൽ ഭാഗങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. photo nay പാലത്ത് ആത്തോലത്ത് ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ വീട്ടിൽ നിർത്തിയിട്ട ഇരുചക്രവാഹനത്തി​െൻറ സീറ്റ് നായ്ക്കൾ നശിപ്പിച്ചനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.