കോഴിക്കോട്: ഇല്ലാത്ത നികുതി വ്യാപാരികൾക്കുമേൽ അടിച്ചേൽപിച്ച് റവന്യൂ റിക്കവറി നിയമപ്രകാരം അവ വസൂലാക്കാനുള്ള നടപടി അവസാനിപ്പിക്കണെമന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ല നിർവാഹക സമിതി ആവശ്യെപ്പട്ടു. പ്രസിഡൻറ് പി.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രേംജിത്ത് ലാൽ, ഒ.പി. അനിൽകുമാർ, എം.കെ. പ്രദീപൻ, ഒ.പി. ബിജൽ, സി.പി. പ്രജീഷ് കുമാർ, പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. കലോത്സവം ഒഴിവാക്കരുത് കോഴിേക്കാട്: കലോത്സവം നിർത്തലാക്കുന്നത് കേരളത്തിലെ ഒരു പറ്റം കലാകാരന്മാരെ പട്ടിണിയിലാക്കുമെന്ന് കോർവ്വ മാപ്പിളകലാ അധ്യാപക ചാരിറ്റബ്ൾ സൊസൈറ്റി ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. മുഖ്യ രക്ഷാധികാരി നൗഷാദ് മാങ്കാവ് അധ്യക്ഷത വഹിച്ചു. റഹീന ബീരാൻ കോയ കുരിക്കൾ, ഷിഹാബ്, േകായ കുരിക്കൾ, യാസർ കുരിക്കൾ, മൈമൂന, സമീൻ, ഫൈസൽ, ഷാഹിദ എന്നിവർ സംസാരിച്ചു. അധ്യാപക ദിനാചരണം കോഴിക്കോട്: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ അധ്യാപകദിനം ആചരിച്ചു. ഡി.സി.സി സെക്രട്ടറി ടി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ പി.എം. കുഞ്ഞുമുത്തു, മുല്ലേരി ശ്രീധരൻ നായർ, സി. മാധവൻ നായർ, കെ.കെ. ദാസൻ, കെ.സി. ഗോപാലൻ, കെ. രവീന്ദ്രനാഥൻ എന്നിവരെ ആദരിച്ചു. ജില്ല പ്രസിഡൻറ് പി.പി. പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ, വി. സദാനന്ദൻ, കെ.എം. ചന്ദ്രൻ, വി.പി. സൂപ്പി, കെ. സുബ്രഹ്മണ്യൻ, എസ്.എം. സേതുമാധവൻ, എ. ശ്രീമതി, എം. വാസന്തി, എ.സി. ആലി, ജയിംസ് കടക്കാട്, അശോകൻ ചെറുപാറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.