​െഎ.ഒ.സി കരാർ ജീവനക്കാർക്കും സ്​ഥിരക്കാർക്കുള്ള വേതനം വേണം

കോഴിക്കോട്: ഇന്ത്യൻ ഒായിൽ കോർപറേഷനിൽ 20 വർഷത്തിലധികമായി ഹൗസ് കീപ്പിങ്ങും, ഹാൻഡ്ലിങ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തുവരുന്ന കരാർ ജീവനക്കാർക്ക് സ്ഥിരം ജീവനക്കാർക്ക് നൽകുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് െഎ.ഒ.സി ജനറൽ ലേബർ കോൺഗ്രസ് (െഎ.എൻ.ടി.യു.സി) മലബാർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. രാജൻ അധ്യക്ഷത വഹിച്ചു. ടി.പി. സുരേന്ദ്രൻ, സി. ഡാനിയൽ, സി.കെ. ഹരിദാസൻ, പി.വി. കോയ, കെ.ടി. ഹരിദാസൻ, വി.എം. സത്യൻ, പി. ഭാനു, ചിന്നമ്മു, വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. നഷ്ടപരിഹാരം നൽകണം കോഴിേക്കാട്: കാർഷികമേഖലയിലെ രോഗവ്യാപനത്തിന് അടിന്തിര പരിഹാരവും നഷ്ടപരിഹാരവും നൽകണമെന്ന് കിസാൻ സഭ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. െഎ.വി. ശശാങ്കൻ, രജീന്ദ്രൻ കപ്പള്ളി, എം.കെ. കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.