ലഹരിവസ്തു വിൽപന: എക്സൈസും നഗരസഭയും കടകളിൽ പരിശോധന നടത്തി

കൊടുവള്ളി: താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫിസി​െൻറയും കൊടുവള്ളി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭയിലെ സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി. കടകളിൽനിന്നും മറ്റും വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ലഹരിവസ്തുക്കൾ, പുകയില ഉൽപന്നങ്ങൾ, ലഹരികലർന്ന മിഠായികൾ എന്നിവ വിൽപന നടത്തുന്നതായുള്ള വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിൽപനക്കുവെച്ച വൃത്തിഹീനവും പഴകിയതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഹെൽത്ത് വിഭാഗം നോട്ടീസ് നൽകുകയും ചെയ്തു. ലഹരി വസ്തുക്കൾ, പുകയില ഉൽപന്നങ്ങൾ, ലഹരികലർന്ന മിഠായികൾ എന്നിവ വിൽപന നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധന കർശനമാക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. മുരളീധരൻ പറഞ്ഞു. പ്രിവൻറിവ് ഓഫിസർ എം.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി.രാജൻ, കെ.പ്രസാദ്, നഗരസഭ ഹെൽത്ത് ജെ.എച്ച്.ഐമാരായ കെ.മുനീർ, എം. ജില, പി.കെ.സോണി മോൾ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.