ബോധവത്​കരണ ശിൽപശാലയും കർമസമിതി രൂപവത്​കരണവും

നരിക്കുനി: ജില്ലയിലെ എലിപ്പനി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി നരിക്കുനി പഞ്ചായത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേണുഗോപാൽ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്െപക്ടർ സുരേഷ് ക്ലാസ് നിയന്ത്രിച്ചു. കർമപദ്ധതി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന ടീച്ചർ വിശദീകരിച്ചു. മെംബർ വി. ഇല്യാസ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി. വിജയൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വ്യാപാര വ്യവസായ പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകദിനം ആചരിച്ചു പൂനൂർ: തങ്ങളുടെ പ്രിയ അധ്യാപകർക്കായി ആശംസകളർപ്പിക്കാൻ വിദ്യാർഥികൾതന്നെ നിയന്ത്രിച്ച അസംബ്ലി കൗതുകമായി. ചടങ്ങിൽ സംസാരിച്ചതും നേതൃത്വം നൽകിയതുമെല്ലാം അവർ തന്നെ. പത്താം തരം എ ക്ലാസിലെ അനാനയും അംജദും ചേർന്നാണ് ചടങ്ങ് നിയന്ത്രിച്ചത്. പത്ത് ബിയിലെ നുസ്രത്ത് ബീവി, പത്ത് സിയിലെ മുഹമ്മദ് മൻസൂർ എ.പി, പത്ത് ഇയിലെ മുഹമ്മദ് സിനാൻ, ഇബ്നു ജസീം എന്നിവർ സംസാരിച്ചു. അധ്യാപകർക്കുവേണ്ടി പ്രധാനാധ്യാപിക ഡെയ്സി സിറിയക് നന്ദി രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.