സൗജന്യ മെഡിക്കൽ ക്യാമ്പ്

കോഴിക്കോട്: മണ്ണൂർ വളവിലെ ഗ്രീൻസ് ഹെൽത്ത് കെയറിനുകീഴിൽ ഞായറാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോട്ടപ്പറമ്പ് ആശുപത്രിയിൽനിന്ന് വിരമിച്ച ഡോ. സുശീല രവീന്ദ്ര​െൻറ നേതൃത്വത്തിലാണ് പരിശോധന. ഹീമോഗ്ലോബിൻ പരിശോധനയും മരുന്ന് വിതരണവും നടക്കും. ഇതുകൂടാതെ പ്രളയബാധിതരായ ആളുകൾക്ക് മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി പരിശോധനകൾ സൗജന്യമായിരിക്കും. മണ്ണൂർ വളവ് മാവേലി സ്റ്റോറിനു സമീപമുള്ള ഗ്രീൻസ് ഹെൽത്ത് കെയറിൽ വെച്ച് രാവിലെ 10 മുതലാണ് ക്യാമ്പ്. ഫോൺ: 9207797880. പി.ആർ.ഒ എം.എസ്. പ്രവീൺ, എം. വിദ്യ, സി. സരിത എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.