മുഴുവൻ ക്ലാസിലും ലൈബ്രറി ഒരുക്കി കൊടിയത്തൂർ പി.ടി.എം ഹൈസ്‌കൂൾ

കൊടിയത്തൂർ: ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന കലാലയങ്ങളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ ക്ലാസ് മുറികളിലും ലൈബ്രറിയായി. സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ 44 ക്ലാസ് മുറികളിലാണ് ലൈബ്രറി സജ്ജീകരിച്ചത്. നാലായിരത്തിലധികം പുസ്തകങ്ങൾ ഇന്ന് സ്കൂളിലുണ്ട്. ഈ അധ്യയന വർഷത്തോടെ പുസ്തകങ്ങളുടെ എണ്ണം പതിനായിരമാക്കുന്നതിനാണ് സ്കൂൾ ലക്ഷ്യമിടുന്നത്. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം മുക്കം പ്രസ്ക്ലബ് പ്രസിഡൻറ് സി. ഫസൽബാബു നിർവഹിച്ചു. പ്രധാനാധ്യാപകൻ ജി. സുധീർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.ടി. മജീദ്, കെ.വി. നവാസ്, എം.പി. മജീദ്, നിസാം കാരശ്ശേരി, പി.എസ്. അജയ് തുടങ്ങിയവർ സംസാരിച്ചു. നേരത്തെ സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്കൂളിൽ ലൈബ്രറി ശാക്തീകരണ പദ്ധതി നടപ്പാക്കിയിരുന്നു. ഡോ. എം.എൻ. കാരശ്ശേരിയാണ് ലൈബ്രറി ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്കൂളിലെ മുഴുവൻ ക്ലാസുകളും ഇപ്പോൾ ഹൈടെക് സാങ്കേതിക വിദ്യയിലാണ് നടന്നുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.