അധ്യാപക ദിനം

മുക്കം: ഐഡിയൽ ലൈബ്രറി അധ്യാപക ദിനാചരണം നഗരസഭ കൗൺസിലർ മുക്കം വിജയൻ ഉദ്ഘാടനം ചെയ്‌തു. എ.പി. മുരളീധരൻ അധ്യാപകദിന സന്ദേശം നൽകി. സാഹിത്യ സമാജവും ഉദ്ഘാടനം ചെയ്‌തു. എ.എം. ജമീല അധ്യക്ഷത വഹിച്ചു. എ.കെ. സിദ്ദീഖ്, ദാമോദരൻ കോഴഞ്ചേരി, ടി.എ. അശോകൻ, എം. സുകുമാരൻ, ടി. നിർമല എന്നിവർ സംസാരിച്ചു. അധ്യാപകദിനം ആചരിച്ചു മുക്കം: പൂവാറൻതോട് ഗവ. എൽ.പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ 'എ​െൻറ പ്രിയപ്പെട്ട ടീച്ചർ' വിശേഷാൽപതിപ്പ് തയാറാക്കി അധ്യാപകർക്ക് സമർപ്പിച്ചു. സ്കൂളിലെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളുടെ രചനകളാണ് പതിപ്പിലുള്ളത്. എഴുതി തയാറാക്കിയ വിശേഷാൽപതിപ്പിൽ വിദ്യാലയ അനുഭവങ്ങൾ മാത്രമല്ല, കുട്ടികൾ വരച്ച അധ്യാപകരുടെ ഭാവചിത്രങ്ങളും ഉണ്ട്. വിശേഷാൽ പതിപ്പി​െൻറ പ്രകാശനം പ്രീപ്രൈമറി വിദ്യാർഥി മുഹമ്മദ് അൽത്താജ് നിർവഹിച്ചു. മുസ്തഫ മാസ്റ്റർ ഏറ്റുവാങ്ങി. തുടർന്നുനടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷാഫി കോട്ടയിൽ അധ്യാപകദിനാശംസകൾ നേർന്നു. വിദ്യാർഥികളായ എം.ജെ. അഖിൽ, ഷിദ ഫെമിൻ, അർജുൻ സുരേഷ് എന്നിവർ ആദ്യ പീരിയഡ് ക്ലാസെടുത്തു. രാജ് ലാൽ തോട്ടുവാൽ, ആർ. സീമ, നിഷ വാവോലിക്കൽ, ജിന, ക്ലിൻസി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.