വിദ്യാർഥികൾ അധ്യാപകരെ ആദരിച്ചു

കൊടുവള്ളി: അധ്യാപകദിനത്തിൽ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ആർ.ഡി.ഡി ശകുന്തള ഉദ്ഘാടനം ചെയ്തു. സ്കൂൾ അലങ്കരിച്ച് മുഴുവൻ അധ്യാപകരെയും വിദ്യാർഥികൾ ആദരിച്ചു. പ്രിൻസിപ്പൽ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഭക്തവത്സലൻ, അബ്ദുൽ റഷീദ്, പ്രോഗ്രാം ഓഫിസർ സി.കെ. ഉസ്സയിൻകുട്ടി എന്നിവർ സംസാരിച്ചു. ഫോട്ടോ: Kdy-4423 ghss koduvally .jpg അധ്യാപകദിനത്തിൽ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നടന്ന ഗുരുവന്ദനം പരിപാടി കോഴിക്കോട് ആർ.ഡി.ഡി ശകുന്തള ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.