വഴിതെറ്റിയെത്തിയ നടരാജിന്​ നാട്ടിലേക്ക്​ മടക്കം

കോഴിക്കോട്: വഴിതെറ്റി മൂന്നുമാസം മുമ്പ് കോഴിക്കോെട്ടത്തിയ കർണാടക സ്വദേശിക്ക് നാട്ടിലേക്ക് മടക്കം. ബംഗളൂരു കമല നഗർ സ്വദേശി നടരാജാണ് (48) കോഴിക്കോെട്ട സന്നദ്ധ പ്രവർത്തകരുടെ ശ്രമഫലമായി സഹോദരൻ രാധാകൃഷ്ണനൊപ്പം ചൊവ്വാഴ്ച ഉച്ചക്ക് നാട്ടിലേക്ക് മടങ്ങിയത്. വഴിതെറ്റി മുക്കത്തെത്തി മാനസികാസ്വാസ്ഥ്യമുള്ള നിലയിൽ മുക്കം പൊലീസ് ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ നടരാജിനെ കോടതി നിർദേശപ്രകാരം ജൂലൈ 11ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയായിരുന്നു. സന്നദ്ധ പ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിൽ ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ബന്ധുക്കളെ കെണ്ടത്തിയത്. കർണാടകയിലെ ഹാസനിൽ തനിച്ച് താമസിക്കവെയാണ് മുക്കത്ത് എത്തിപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.