ദുരിതാശ്വാസനിധിയിലേക്ക് സഹായം തുടരുന്നു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയും തുക കൈമാറി. തലശ്ശേരി ബ്രണ്ണൻ കോളജിലെ കോഴിക്കോട് കോർപറേഷൻ മേഖലയിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ 'ബ്രണ്ണൈൻറ്സ്' കാലിക്കറ്റ് ചാപ്റ്ററി​െൻറ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ നൽകി. പ്രസിഡൻറ് പ്രഫ. പി പത്മനാഭൻ, വൈസ് പ്രസിഡൻറുമാരായ കെ.പി. കുഞ്ഞിമൂസ, പ്രഫ. കെ. ശ്രീധരൻ, സെക്രട്ടറി എം.കെ. ശശീന്ദ്രൻ, ജോയൻറ് സെക്രട്ടറി പി. ഭാസ്കരൻ, ട്രഷറർ പ്രഫ. സി.കെ. മുഹമ്മദ് ഉമ്മർ എന്നിവരുടെ നേതൃത്വത്തിലാണ് തുക കലക്ടർ യു.വി. ജോസിന് കൈമാറിയത്. അത്തോളി ഗവ. ഹൈസ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ 'നൊസ്റ്റാൾജിയ-86' സ്വരൂപിച്ച 25,000 രൂപ പി.കെ. അബ്ദുൽ കരീം, എൻ. അനിൽകുമാർ, രജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ യു.വി. ജോസിന് കൈമാറി. ബാലുശ്ശേരി കാരക്കുന്നത്ത് അൽ ഫിത്ര ഇസ്ലാമിക് പ്രീ സ്കൂളിലെ കുട്ടികൾ നേരിട്ട് ശേഖരിച്ച 15,000 രൂപ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലും കലക്ടർക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ല ഇൻഫർമേഷൻ ഓഫിസിലെ മുഴുവൻ സ്ഥിരം ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് ജില്ല ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. പൊലീസ് കംപ്ലയിൻറ് അതോറിറ്റി സിറ്റിങ് കോഴിക്കോട്: കലക്ടറേറ്റിൽ നടന്ന പൊലീസ് കംപ്ലയിൻറ് അതോറിറ്റി സിറ്റിങ്ങിൽ 26 പരാതി ലഭിച്ചതിൽ ഒന്ന് പരിഹരിച്ചു. ബാക്കിവന്ന പരാതികൾ ഒക്ടോബർ 25ലേക്ക് മാറ്റിവെച്ചു. പൊലീസ് കംപ്ലയിൻറ് അതോറിറ്റി ചെയർമാൻ കെ.വി. ഗോപിക്കുട്ടനാണ് പരാതി പരിഗണിച്ചത്. ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ, സെക്രട്ടറി ഹുസൂർ ശിരസ്തദാർ എൻ. േപ്രമചന്ദ്രൻ തുടങ്ങിയവർ സിറ്റിങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.