കോഴിക്കോട്: ബധിരരും മൂകരുമായ ഒരുകൂട്ടം യുവാക്കൾക്ക് സ്വയം തൊഴിലെന്ന സ്വപ്നത്തിലേക്കുള്ള വഴിയൊരുക്കിയിരിക്കുകയാണ് കേരള അസോസിയേഷൻ ഓഫ് ദ ഡെഫ്. തൊഴിൽനൈപുണ്യ വികസന വകുപ്പിെൻറ അംഗീകാരത്തോടെ സ്വകാര്യ പെയിൻറിങ് കമ്പനിയുമായി ചേർന്ന് ബേസിക് പെയ്ൻറിങ്ങിൽ പരിശീലനം നൽകുകയാണ് ചെയ്യുന്നത്. മറ്റുള്ളവർക്കൊപ്പം സഹായികളായി മാത്രം ജോലി ചെയ്തിരുന്ന ഇവർക്കിനി സ്വതന്ത്രമായി പെയിൻറിങ് ജോലികൾ ചെയ്യാം. ആംഗ്യഭാഷയിൽ പരിശീലനം നേടിയവരാണ് ഇവർക്കുള്ള ക്ലാസുകൾ നയിച്ചത്. ഡെഫ് അസോസിയേഷൻ ഹാളിൽ കഴിഞ്ഞ മാസം ആരംഭിച്ച പരിശീലനപരിപാടി ബുധനാഴ്ച അവസാനിക്കും. 23 പേരാണ് പരിശീലനം നേടി പുറത്തുവരുന്നത്. പട്ടികജാതി പ്രമോട്ടർ നിയമനം കോഴിക്കോട്: കോർപറേഷൻ പരിധിയിൽ പട്ടികജാതി പ്രമോട്ടറായി നിയമനം ലഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 40 നും മധ്യേ പ്രായമുള്ള പ്രീ-ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവരായിരിക്കണം. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി ബുക്ക്), വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, മുൻപരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നീ രേഖകളുടെ പകർപ്പും അസലും സഹിതം ഈ മാസം 11 ന് രാവിലെ 10.30 ന് സിവിൽസ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0495 2370379.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.