കോഴിക്കോട്: പ്രളയദുരന്തത്തിൽ കൈത്താങ്ങായി സേവനമനുഷ്ഠിച്ച മിഷൻ കോഴിക്കോടിെൻറ തുടർപദ്ധതിയിൽനിന്ന് സഹായ വിതരണം വ്യാഴാഴ്ച വൈകീട്ട് നാലിന് ഗുജറാത്തി സ്കൂൾ ഹാളിൽ നടക്കും. പ്രളയദുരന്ത പ്രദേശങ്ങളിൽ എൻ.എസ്.എസ് വിദ്യാർഥികൾ നടത്തിയ സർവേ അനുസരിച്ച് കണ്ടെത്തിയ ആയിരം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്യും. സ്കൂൾ ബാഗ്, നോട്ട് ബുക്ക്, വാട്ടർബോട്ടിൽ, ടിഫിൻ ബോക്സ് തുടങ്ങിയവ അടങ്ങുന്നതാണ് വിദ്യാഭ്യാസ കിറ്റ്. ഇതിനു പുറമെ ബെഡ്, ബെഡ്ഷീറ്റ്, മറ്റു ഗൃഹോപകരണങ്ങളും നൽകും. സർവേയിൽ കണ്ടെത്തിയ ആനുകൂല്യത്തിന് അർഹരായവർക്കുള്ള ആദ്യഘട്ടത്തിലുള്ള സഹായ വിതരണമാണ് ഗുജറാത്തി ഹാളിൽ നടക്കുക. രണ്ടായിരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും, ശുചീകരണത്തിനാവശ്യമായ വസ്തുക്കളും നേരത്തേ നൽകി കഴിഞ്ഞുവെന്ന് മിഷൻ കോഴിക്കോട് ചെയർമാൻ ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. ഗുജറാത്തി ഹാളിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.