ഗൃഹോപകരണങ്ങൾ തകരാറിലായവർക്ക്​ 'ഇ-സേവനം'

പനമരം: പ്രളയത്തിൽ തകരാറിലായ ഗൃഹോപകരണങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായപ്പോൾ വീട്ടമ്മമാർക്ക് ആശ്വാസത്തി​െൻറ പുഞ്ചിരി. കേരള സ്‌റ്റേറ്റ് ഇലക്‌ട്രോണിക്‌സ് സര്‍വിസ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(കെ.എസ്.ഇ.എസ്.ടി.എ) ജില്ല കമ്മിറ്റിയാണ് ഉപകരണങ്ങൾ സൗജന്യമായി നന്നാക്കി നൽകിയത്. പ്രളയബാധിത പ്രദേശമായ പനമരത്താണ് ശനിയും ഞായറും കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തിയത്. പനമരം പ്രദേശത്തെ നൂറ്റമ്പേതാളം ദുരിതബാധിതരുടെ 117 ടി.വികളും 140 മിക്സികളും 100 ഇൻഡക്ഷൻ കുക്കറുകളും 50 ഇസ്തിരി പെട്ടികളുമാണ് നന്നാക്കി നൽകിയത്. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ള 65 സര്‍വിസ് എന്‍ജിനീയര്‍മാര്‍ ക്യാമ്പില്‍ സേവനം ചെയ്തു. ഉപകരണങ്ങൾക്കാവശ്യമായ സ്പെയർ പാർട്സും അസോസിയേഷൻ തന്നെ മുടക്കി. 80,000 രൂപയോളം ഇതിനായി ചെലവുവന്നതായി ഭാരവാഹികൾ പറഞ്ഞു. ചില ഉപകരണങ്ങൾ സെപ്ടിക് ടാങ്കിൽനിന്നുള്ള മാലിന്യം കയറിയ നിലയിലായിരുന്നു. സമയബന്ധിതമായി നന്നാക്കിയില്ലെങ്കിൽ പല ഉപകരണങ്ങളും ഇ-വേസ്റ്റ് ആയി തീരുമായിരുന്നു. സ്പെയർ പാർട്സും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണെങ്കിൽ മറ്റു സ്ഥലങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഒരുക്കമാണെന്ന് ഭാരവാഹികൾ പറഞ്ഞു. റിപ്പയർ ചെയ്ത ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിതരേണാദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡൻറ് ടി. മോഹനൻ നിർവഹിച്ചു. കെ.എസ്.ഇ.എസ്.ടി.എ സംസ്ഥാന അൈഡ്വസറി ബോർഡ് അംഗം സി. സുധാകരൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻറ് കെ. ബാബു, കാസർകോട് ജില്ല പ്രസിഡൻറ് എം. അർഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂനിറ്റ് സെക്രട്ടറി കെ.സി. സഹദ്, കെ.പി. രാജൻ, എം. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം.കെ. സുനിൽ സ്വാഗതവും ലാലാജി ശർമ നന്ദിയും പറഞ്ഞു. ഉത്സവഛായയിൽ മക്കിമല ഗവ. എൽ.പി സ്കൂളിൽ അറിവിൻ മണി മുഴക്കം മാനന്തവാടി: പ്രളയ ദുരന്തത്തിൽ വിറങ്ങലിച്ച തവിഞ്ഞാൽ മക്കിമല ഗവ. എൽ.പി സ്കൂളിൽ വീണ്ടും അറിവിൻ മണിമുഴക്കം. നിലവിലെ കെട്ടിടം പഠന യോഗ്യമെല്ലന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു ദിവസംകൊണ്ടാണ് സമീപത്തെ മദ്റസ കെട്ടിടത്തിലേക്കും വനസംരക്ഷണ സമിതി കെട്ടിടത്തിലേക്കും ക്ലാസ് മുറികൾ പുനഃക്രമീകരിച്ചത്. ഒ.ആർ. കേളു എം.എൽ.എ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ഇവിടെ ഉരുൾപ്പൊട്ടലുണ്ടാവുകയും രണ്ടു ജീവനുകൾ നഷ്ടമാകുകയും ചെയ്തിരുന്നു. സ്കൂൾ കെട്ടിടം പഠന യോഗ്യമെല്ലന്ന് സങ്കേതിക വിഭാഗം അറിയിച്ചതോടെ കൈമെയ് മറന്നുള്ള പരിശ്രമമായിരുന്നു മക്കിമലയിൽ കണ്ടത്. പൊഴുതന കുറിച്യർമലയിലെ സ്കൂൾ കെട്ടിടമൊരുക്കിയ കൂട്ടായ്മയും വയനാട് എൻജിനീയറിങ് കോളജ് വിദ്യാർഥികളും മറ്റു സന്നദ്ധ സംഘടകളും ചേർന്നാണ് ക്ലാസ് മുറികൾ ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈമ മുരളിധരൻ, ക്ഷേമകാര്യ ചെയർമാൻ എൻ.ജെ. ഷജിത്ത്, ബ്ലോക്ക് മെംബർ തങ്കമ്മ യേശുദാസ്, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പ്രഭാകരൻ, ജില്ല വിദ്യഭ്യാസ ഓഫിസർ ഹണി അലക്സാണ്ടർ, വാർഡ് മെംബർ വിജയലക്ഷ്മി ടീച്ചർ, പി.ടി.എ പ്രസിഡൻറ് സദാശിവൻ, പ്രധാനാധ്യാപിക റോസിലി ജോസഫ്, നിർമിതി സെക്രട്ടറി സാജിത് തുടങ്ങിയവർ സംസാരിച്ചു. തോണിച്ചാലിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ നടപടിയായില്ല മാനന്തവാടി: പ്രളയത്തെ തുടർന്ന് മാനന്തവാടി-കോഴിക്കോട് റോഡിൽ തോണിച്ചാലിൽ ഇടിഞ്ഞ ഭാഗത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ നടപടിയില്ല. നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഇപ്പോൾ വാഹനഗതാഗതം ദുഷ്കരമാണ്. വൺവേ രീതിയിൽ മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഇത് ഗതാഗത കുരുക്കിന് പുറമെ സമയനഷ്ടവും സൃഷ്ടിക്കുന്നു. റോഡി​െൻറ മറുവശത്ത് വീതി കൂട്ടിയാൽ പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകും. എന്നാൽ, ഇക്കാര്യത്തിൽ കൃത്യനടപടികൾ ഉണ്ടാകുന്നില്ല. ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യം ഉയരുന്നത്. വടക്കെ വയനാട്ടിലെ ഏറ്റവും പ്രധാന പാതയാണ് വിണ്ടു കീറി ഇടിഞ്ഞത്. വൺവേ സംവിധാനം ഏർപ്പെടുത്തിയ സമയത്ത് നിയന്ത്രിക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് ഗതാഗത കുരുക്കും വാഹനയാത്രക്കാർ തമ്മിൽ സംഘർഷവും ഉടലെടുത്തിരുന്നു. ഇതിനെ തുടർന്ന് പ്രതിഷേധം വ്യാപകമായതോടെ മാനന്തവാടി ട്രാഫിക് യൂനിറ്റിൽനിന്നുള്ള പൊലീസുകാർ ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങി. അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.