എൻ.എൽ.സി കാമ്പയിൻ തുടങ്ങി

കോഴിക്കോട്: കേന്ദ്ര ഫാഷിസ്റ്റ് ഭരണകൂടത്തി​െൻറ തേർവാഴ്ചക്കെതിരെ തൊഴിലാളി-യുവജന ബഹുജന കൂട്ടായ്മ ലക്ഷ്യംവെച്ച് നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ.എൽ.സി) കാമ്പയിൻ തുടങ്ങി. പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനം മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം എൻ.സി.പി സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ല പ്രസിഡൻറ് ഇ. ബേബിവാസൻ അധ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്, മോഹൻദാസ് തിരുവച്ചിറ, കെ.പി. രാധാകൃഷ്ണൻ, വി. പ്രിയരാജ്, ടി.കെ. സാമി, എസ്.വി.എ സലീം, സി.പി. അബ്ദുറഹ്മാൻ, പി.എം. കരുണാകരൻ, ടി. ഗണേശൻ എന്നിവർ സംസാരിച്ചു. അനുശോചിച്ചു കോഴിക്കോട്: എൻ.സി.പി മുൻ ജില്ല ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ. ഉണ്ണികൃഷ്ണ​െൻറ നിര്യാണത്തിൽ എൻ.സി.പി ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.വി. ബാലകൃഷ്ണൻ, ടി.പി. വിജയൻ, എം. ഗംഗാധരൻ, പി.ആർ. സുനിൽസിങ്, കെ.ടി.എം കോയ, പി.വി. ശിവദാസൻ, പി.കെ.എം. ബാലകൃഷ്ണൻ, കെ.ടി.എ. മജീദ്, കെ.പി. കൃഷ്ണൻകുട്ടി, കെ. ചന്ദ്രൻ, കെ.കെ. നാരായണൻ, ശൈലജ കുന്നോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.