*രണ്ടു കൊടുവള്ളി സ്വദേശികൾ പിടിയിൽ സുല്‍ത്താന്‍ ബത്തേരി: വയനാട് മുത്തങ്ങയില്‍ വന്‍ കുഴൽപണ വേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച രണ്ടരക്കോടി രൂപ എക്സൈസ് സംഘം പിടികൂടി. മുത്തങ്ങക്കു സമീപം പൊന്‍കുഴിയില്‍നിന്നു രണ്ടു കാറുകളിലായി കടത്താന്‍ ശ്രമിച്ച 2.5 കോടി രൂപയാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ അബ്ദുൽ ലത്തീഫ് (41), ജെയ്‌സൺ (31) എന്നിവരെ കസ്റ്റഡിയിലെടുത്തു. പണം കൊണ്ടുവന്ന രണ്ടു കാറുകളും ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീെൻറ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഹ്യുണ്ടായി ക്രെറ്റ, െടായോട്ട എറ്റിയോസ് കാറുകളുടെ ഡോര്‍പാഡുകളിലും രഹസ്യ അറകളിലുമായിരുന്നു പണം ഒളിപ്പിച്ചത്. കസ്റ്റഡിയിലെടുത്തവരെയും തൊണ്ടിമുതലും ഡി.ആർ.ഐക്ക് കൈമാറുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. വാഹന പരിശോധനയില്‍ അഡീഷനല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആർ. ജനാർദനന്‍, പി.ഇ.ഒ കെ.വി. ഷാജി, സി.ഇ.ഒമാരായ എം.ബി. ഹരിദാസൻ, എ.എസ്. അനീഷ്, ജോഷി തുമ്പാനം, അനില്‍കുമാർ, റഹിം എന്നിവര്‍ പങ്കെടുത്തു. രണ്ടാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് മുത്തങ്ങയിൽ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടുന്നത്. കഴിഞ്ഞ മാസം 26ന് താമരശ്ശേരി സ്വദേശികളായ രണ്ടുപേരെ മതിയായ രേഖകളില്ലാതെ കടത്തിയ 25 ലക്ഷത്തോളം രൂപയുമായി പിടികൂടിയിരുന്നു. കഴിഞ്ഞ 30ന് രേഖകളില്ലാതെ കടത്തിയ 10 ലക്ഷത്തോളം രൂപയുമായി കമ്പളക്കാട് സ്വദേശിയെയും കസ്റ്റഡിലെടുത്തു. രേഖകളില്ലാതെ വൻതോതിൽ പണം അതിര്‍ത്തി കടന്ന് സംസ്ഥാനത്തേക്ക് ഒഴുകുന്നുവെന്നതിെൻറ തെളിവാണ് പിടിച്ചെടുത്ത മൂന്നു കോടി രൂപ. TUEWDG1 കസ്റ്റഡിയിലെടുത്ത അബ്ദുൽ ലത്തീഫ്, ജെയ്‌സൺ എന്നിവർ പിടിച്ചെടുത്ത കുഴൽപണവുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.