പ്രളയത്തിൽ നഷ്​ടം സംഭവിച്ച പള്ളികൾക്ക്​ വഖഫ്​ ബോർഡ്​ സഹായധനം

കോഴിക്കോട്: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ നഷ്ടങ്ങൾ സംഭവിച്ച പള്ളികൾക്ക് ധനസഹായം നൽകാൻ കേരള സ്റ്റേറ്റ് വഖഫ്ബോർഡ് തീരുമാനിച്ചു. സംസ്ഥാനത്ത് അമ്പതോളം വഖഫ് സ്ഥാപനങ്ങൾക്കാണ് പ്രളയദുരന്തത്തിൽ നഷ്ടം സംഭവിച്ചത്. ധനസഹായ വിതരണത്തി​െൻറ ഉദ്ഘാടനം കോഴിക്കോട് ബോർഡ് ഒാഫിസിൽ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, ടി.പി. അബ്ദുല്ലക്കോയ മദനി, അഡ്വ. എം. ഷറഫുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്ന, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഇൻചാർജ് യു. അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.