മണാശ്ശേരി എം.എ.എം.ഒ കോളജിൽ യു.ഡി.എസ്.എഫ്- എസ്.എഫ്.ഐ വിദ്യാർഥികൾ ഏറ്റുമുട്ടി; ഏഴു പേർക്ക് പരിക്ക്

സംഘർഷം പൊലീസ് വിരട്ടിയോടിച്ചു മുക്കം: കോഴിക്കോട് സർവകലാശാല കോളജ് യൂനിയൻ തെരെഞ്ഞടുപ്പിനെ ചൊല്ലി മണാശ്ശേരി എം.എ.എം.ഒ കോളജിൽ യു.ഡി.എസ്.എഫ്-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഏഴു പേർക്ക് പരിക്കേറ്റു. പൊലീസെത്തി ഇരു വിഭാഗത്തെയും വിരട്ടിയോടിച്ചു. തിങ്കളാഴ്ച നടന്ന യൂനിയൻ തെരെഞ്ഞടുപ്പിൽ എം.എസ്.എഫ്-കെ.എസ്.യു സഖ്യമായ യു.ഡി.എസ്.എഫ് മത്സരിച്ച 23 സീറ്റുകളിലും വിജയിച്ചിരുന്നു. ഇതി​െൻറ ഭാഗമായി യു.ഡി.എസ്.എഫ് ജേതാക്കളുടെ നേതൃത്വത്തിൽ മണാശ്ശേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയിൽ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായി യു.ഡി.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു. ഇതി​െൻറ തുടർച്ചയായാണ് ചൊവ്വാഴ്ച ഇരു വിഭാഗവും കോളജിൽ ഏറ്റുമുട്ടിയത്. അതേസമയം, യൂനിയൻ തെരെഞ്ഞടുപ്പ് ബോർഡുകൾ നശിപ്പിച്ചെന്നും വ്യക്തികളെ അപമാനിച്ചെന്നും എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. യു.ഡി.എസ്.എഫ് പ്രവർത്തകരായ റാസിഖ്, നിഹാൽ എസ്.എഫ്.ഐ പ്രവർത്തകരായ അഭിലാഷ്, ഡെന്നീസ്, സംഗീത്, അഭിജിത്, അനു ഷാജ് എന്നിവർക്ക് പരിക്കേറ്റു. ഇവർ മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.