ദേശീയപാത അധികൃതർ ചെടിച്ചട്ടികൾ നീക്കി

കൊടുവള്ളി: അനുമതിയില്ലാതെ കൊടുവള്ളി ടൗണിൽ ദേശീയ പാതയോരത്ത് വെച്ചിരുന്ന ചെടിച്ചട്ടികൾ പൊലീസി​െൻറ സഹായത്തോടെ നാഷനൽ ഹൈവേ വിഭാഗം എടുത്തുമാറ്റി. പാതയോരത്ത് സ്ഥാപിച്ച ചെടിച്ചട്ടികൾ മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർ കഴിഞ്ഞ ജൂലൈയിൽ നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു. ടൗൺ ശുചിത്വ സൗന്ദര്യ പരിപാടികളുടെ ഭാഗമായാണ് നഗരസഭയിലെ അങ്ങാടികളിലും പാതയോരങ്ങളിലും ചെടികളും ഫലവൃക്ഷെത്തെകളും നഗരസഭയുടെ മേൽനോട്ടത്തിൽ വളർത്തുന്നതെന്നായിരുന്നു നഗരസഭയുടെ മറുപടി. ഹൈവേ പ്രൊട്ടക്ഷൻ നിയമപ്രകാരം അനധികൃതമായി സ്ഥാപിച്ച ചെടിച്ചട്ടികൾ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച വീണ്ടും കത്ത് നൽകിയെങ്കിലും തുടർനടപടിയില്ലാത്തതിനാലാണ് ഹൈവേ വിഭാഗംതന്നെ ചെടിച്ചട്ടികൾ എടുത്തുമാറ്റിയത്. റോഡരികിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളും നീക്കംചെയ്തിട്ടുണ്ട്. ബസ്സ്റ്റാൻഡിന് മുൻവശത്താണ് ആദ്യഘട്ടത്തിൽ ചെടികൾ വെച്ചത്. വാഹനങ്ങളുടെ പാർക്കിങ്ങിനും കാൽനടയാത്രക്കും തടസ്സമാകുന്ന രീതിയിൽ വേണ്ടത്ര കൂടിയാലോചനകളില്ലാതെ ചെടിച്ചട്ടികൾ സ്ഥാപിച്ചതിനെതിരെ ആക്ഷേപമുയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.