മുക്കം: പ്രളയം ദുരിതംവിതച്ച കാരശ്ശേരിയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കി. ഗ്രാമപഞ്ചായത്തിെൻറയും ഗവ. പ്രാഥമിക ആരോഗ്യകേന്ദ്രത്തിെൻറയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തിലെ 76 കേന്ദ്രങ്ങളിൽ 7322 പേർക്ക് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കെ.എം.സി.ടി ഡെൻറൽ കോളജ് വിദ്യാർഥികളും ആശാ വർക്കർമാരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ആശുപത്രി ഫീൽഡ് ജീവനക്കാരുടെയും മെഡിക്കൽ ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പഞ്ചായത്ത്തല വിതരണോദ്‌ഘാടനം നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സജി തോമസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ പ്രതിരോധ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് വി.പി. ജമീല, അബ്ദുല്ല കുമാരനല്ലൂർ, വി. കുഞ്ഞാലി, സുനില കണ്ണങ്കര, എം.ടി. അഷ്റഫ്, ജി. അബ്ദുൽ അക്‌ബർ, സുബൈദ മാളിയേക്കൽ, വി.എൻ. ജാംനസ്, സവാദ് ഇബ്രാഹിം, ശിഹാബ് തുടങ്ങിയവർ സംസാരിച്ചു. ഡോ. മനുലാൽ സ്വാഗതവും ജെ.എച്ച്.ഐ വിനോദ് നന്ദിയും പറഞ്ഞു. കെ.എം.സി.ടി ഡെൻറൽ കോളജിലെ സീനിയർ െലക്ചറർമാരായ ഡോ. അരുൺ പോൾ, ഡോ. ഹമേഷ് ഗംഗാധരൻ, ഡോ. ഹിബ എന്നിവരുടെ നേതൃത്വത്തിൽ 77 ബി.ഡി.എസ് വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിൽ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണവും നടത്തി. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഇൗമാസം എട്ടിന് പഞ്ചായത്ത് സമ്പൂർണ ശുചീകരണദിനമായി ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.