ദുരിതബാധിതരെ സഹായിക്കാൻ സ്കൗട്ട്, ജെ.ആർ.സി വിദ്യാർഥികൾ

കൊടിയത്തൂർ: ദുരിതബാധിതരെ സഹായിക്കാനായി പന്നിക്കോട് എ.യു.പി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും ജെ.ആർ.സി വിദ്യാർഥികളും ധനസമാഹരണം നടത്തി. പണത്തിന് പുറമെ ദുരിതബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള വസ്തുക്കളും വിദ്യാർഥികൾ ശേഖരിക്കുന്നുണ്ട്. ധനസമാഹരണത്തിന് പ്രധാനാധ്യാപിക കെ.കെ. ഗംഗ, അധ്യാപകരായ രമ്യ സുമോദ്, പി.പി. റസ്ല, ഉണ്ണികൃഷ്ണൻ, ശങ്കരനാരായണൻ, ഹക്കീം കളൻതോട്, പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട്, എം.പി.ടി.എ പ്രസിഡൻറ് സുലൈഖ പൊലുകുന്നത്ത്, പ്രസാദ് ചെറുവക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.