വീട്ടു നമ്പർ കിട്ടിയില്ല; പഞ്ചായത്ത് ഓഫിസിനു മുന്നിൽ അംഗത്തി​െൻറ കുത്തിയിരിപ്പ്

കൂടരഞ്ഞി: വീടിന് നമ്പർ കിട്ടാൻ അനാവശ്യ കാലതാമസം ഉണ്ടാക്കുന്നു എന്നാരോപിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിൽ പഞ്ചായത്തംഗത്തി​െൻറ കുത്തിയിരിപ്പ് സമരം. അംഗത്തി​െൻറ കുത്തിയിരിപ്പ് സമരത്തിന് ഒടുവിൽ അപേക്ഷകന് ഓണർഷിപ്സർട്ടിഫിക്കറ്റ് ലഭിച്ചു. ചൊവ്വാഴ്ച രാവിലെ കൂടരഞ്ഞി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സമരം. കക്കാടംപൊയിൽ കൂവപ്പാറ ജീന വർഗീസ് കഴിഞ്ഞ ജൂൺ 26 ന് വീടിനു നമ്പർ കിട്ടാൻ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ വീടുകൾക്ക് നമ്പർ നൽകരുതെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി നമ്പർ അനുവദിച്ച് നൽകിയില്ലെന്ന് പറയുന്നു. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങും മുമ്പ് അപേക്ഷ സമർപ്പിച്ചതാണെന്നും സെക്രട്ടറി മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാർ ആരോപിച്ചു. പിന്നീട് നമ്പർ അനുവദിക്കാത്തതിനെ തുടർന്ന് കക്കാടംപൊയിൽ വാർഡ് അംഗമായ കെ.എസ്. അരുൺകുമാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്ലക്കാർഡുമേന്തി കുത്തിയിരിക്കുകയായിരുന്നു. ഉച്ചയോടെ ജീന വർഗീസി​െൻറ വീടിന് നമ്പർ നൽകി സെക്രട്ടറി ഓണർഷിപ് സർട്ടിഫിക്കറ്റ് നൽകി. ഭർത്താവ് മരണപ്പെട്ട ജീന വർഗീസ് രണ്ട് മക്കളോടൊപ്പമാണു താമസം. രക്ഷാപ്രവർത്തകരെ ഇന്ന് ആദരിക്കും കൂടരഞ്ഞി: ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയവരെ കൂടരഞ്ഞി പൗരാവലി ആദരിക്കുന്നു. ബുധനാഴ്ച വൈകീട്ട് 5.30 ന് കൂടരഞ്ഞി ടൗണിൽ ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.