നടപ്പാതകൾ തകർന്നു; യാത്രക്കാർ ദുരിതത്തിൽ

ആയഞ്ചേരി: നടപ്പാതകൾ തകർന്നത് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. ആയഞ്ചേരി തെക്കയിൽതാഴ-പാലോടിക്കുന്ന് നടപ്പാതയും വിരമ്പിൽതാഴ-തറോപ്പൊയിൽ നടപ്പാതയുമാണ് തകർന്നു കിടക്കുന്നത്. ആയഞ്ചേരി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് പാലോടിക്കുന്ന് നടപ്പാത. ആയഞ്ചേരിയിലെയും വേളത്തെയും വിവിധ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള വഴിയാണിത്. നടപ്പാതയുടെ പലയിടത്തും കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. വശങ്ങളിലെ കരിങ്കൽ ഭിത്തി തകർന്നുകിടക്കുന്നു. തെക്കയിൽതാഴ ഭാഗത്ത് നടപ്പാത പാതി മുറിഞ്ഞനിലയിലാണ്. ചീക്കിലോട് സ്കൂൾ ഭാഗത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ തറോപ്പൊയിൽ ഭാഗത്ത് എത്താനുള്ള വഴിയാണ് വിരമ്പിൽതാഴ നടപ്പാത. ഇതി​െൻറ കരിങ്കല്ലുകൾ ഇളകിയിരിക്കുകയാണ്. കുട്ടികൾക്കും വൃദ്ധർക്കും ഇതുവഴി യാത്രചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. രണ്ട് നടപ്പാതകളുടെയും അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.