കൈത്താങ്ങായി കോൺഗ്രസും

നന്തിബസാർ: പ്രളയബാധിതർക്ക് കൈത്താങ്ങായി മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആലുവയിലെത്തി എം.എൽ.എ അൻവർ സാദത്തുമായി കൂടിക്കാഴ്ച നടത്തി. ശ്രീമൂലനഗരം പഞ്ചായത്തിൽ കുറുംബ കോളനി ഉൾപ്പെടെ നാല്, ആറ്, ഏഴ്, എട്ട് വാർഡുകളിലെ 192 വീടുകളിൽ വസ്ത്രങ്ങളും പഠനോപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. തിരുവൈരാണിക്കുളത്ത് ഗ്രാമീണപുരം റോഡിൽ വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന 150 മീറ്ററോളം റോഡ് ചളിനീക്കുന്ന പ്രവർത്തനങ്ങളും നടത്തി. ശ്രീമൂലനഗരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനൂപ്, വാർഡ് മെംബർ സിന്ധു, മണ്ഡലം പ്രസിഡൻറ് സെബാസ്റ്റ്യൻ, നെടുമ്പാശ്ശേരി ബ്ലോക്ക് പ്രസിഡൻറ് മനോജ്, മണ്ഡലം സെക്രട്ടറി വർഗീസ്, വാർഡ് പ്രസിഡൻറ് സാജു എന്നിവർ സഹായങ്ങൾ നൽകി. യാത്ര വി.പി. ഭാസ്കരൻ ഫ്ലാഗ് ഓഫ് ചെയ്തു. രൂപേഷ് കൂടത്തിൽ, നെല്ലിമഠത്തിൽ പ്രകാശൻ, പൊറ്റക്കാട്ട് രാമകൃഷ്ണൻ, സജേഷ്, നിധീഷ് നാഗത്താംകാവിൽ, നിംനാസ് കോടിക്കൽ, അനിൽ തന്നിപ്പുനത്തിൽ, ശ്രീജീഷ് നെല്ലിമഠത്തിൽ, റിജിൽ മുഹമ്മദ് നന്തി, പ്രദീപൻ ശ്രീഹരി മുചുകന്ന്, ബിനീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.