ദുരിതാശ്വാസ നിധിയിലേക്ക്​ 30,000 രൂപ നൽകി കരാർ തൊഴിലാളി

ബാലുശ്ശേരി: പ്രളയബാധിതെര സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വൈദ്യുതി കരാർ ജീവനക്കാരൻ. ബാലുശ്ശേരി കെ.എസ്.ഇ.ബി സെക്ഷൻ ഒാഫിസിലെ കരാർ തൊഴിലാളിയായ പുത്തൂർവട്ടം തയ്യിൽപടി ഞാറയിൽ രാജനാണ് 30,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപരേഖ കൊമ്പിലാട് ചെക്ക് ഏറ്റുവാങ്ങി. ബാലുശ്ശേരി മേഖലയിലെ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി ബാലുശ്ശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ബാലുശ്ശേരിയിലെ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബാലുശ്ശേരി മേഖലയിലെ 60ഒാളം സ്വകാര്യ ബസുകളാണ് തിങ്കളാഴ്ച ധനസമാഹരണയാത്ര നടത്തിയത്. ബാലുശ്ശേരി -കോഴിക്കോട് റൂട്ടിലെയും ഉൾപ്രദേശങ്ങളായ കൂരാച്ചുണ്ട്, കൂട്ടാലിട, നരിക്കുനി, കുറുെമ്പായിൽ, വീര്യമ്പ്രം റൂട്ടുകളിലെയും ബസുകൾ യാത്രയിൽ പങ്കുചേർന്നു. കെ.ബി.ടി.എയുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണ യാത്ര പുരുഷൻ കടലുണ്ടി എം.എൽ.എ ഫ്ലാഗ്ഒാഫ് ചെയ്തു. ശിവാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ. പ്രദീപൻ, മുകുന്ദൻ, മനോജ്, അശോകൻ, ശ്രീധരൻ നായർ, ലത്തീഫ്, പോക്കർകുട്ടി എന്നിവർ നേതൃത്വം നൽകി. കേരള പ്രൈവറ്റ് ബസ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന കാരുണ്യയാത്രയിൽ 38ഒാളം സ്വകാര്യ ബസുകൾ പെങ്കടുത്തു. ജീവനക്കാരുടെ കൂലിയടക്കമുള്ള കലക്ഷൻ തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.