അനിൽകുമാറി​െൻറ മരണം: നഷ്​ടമായത്​ വേദനയിൽ പ്രതീഷിക്കാവുന്ന സഹായിയെ

കക്കോടി: അനിൽകുമാറി​െൻറ മരണത്തിലൂടെ നാടിനു നഷ്ടപ്പെട്ടത് നിസ്വാർഥവും നിർഭയത്വവുമുള്ള പൊതുപ്രവർത്തകനെ. ഏതടിയന്തരഘട്ടത്തിലും പ്രതീക്ഷിക്കാവുന്ന സാന്നിധ്യമായിരുന്നു അനിൽകുമാറിേൻറത്. കോൺഗ്രസ് പ്രവർത്തകനായിരിക്കുേമ്പാഴും കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന പൊതു പ്രവർത്തകനായിരുന്നു ഇദ്ദേഹം. പൂനൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശം വെള്ളത്തിൽ മുങ്ങിയപ്പോൾ തുടർച്ചയായി മൂന്നു ദിവസം തോണിയിൽ മുൻ വാർഡ് അംഗം സത്താർ പൈക്കാട്ടിനൊപ്പം രക്ഷാപ്രവർത്തനം നടത്തുകയും ആളുകളെ ക്യാമ്പിലെത്തിക്കുകയും ചെയ്തിരുന്നു അനിൽകുമാർ. മുഴുസമയവും ക്യാമ്പുകളിൽ സജീവമായിരുന്നു അനിൽകുമാർ. മറ്റുള്ളവരെല്ലാം പ്രതിരോധ മരുന്ന് കഴിച്ചെങ്കിലും തിരക്കിനിടയിൽ ത​െൻറ രക്ഷ ഗൗരവമായെടുത്തില്ലെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. ഒാണത്തിന് നാലു ദിവസം മുമ്പ് പനി അനുഭവപ്പെട്ടതിനാൽ മെഡിക്കൽഷോപ്പിൽ നിന്ന് പാരസിറ്റമോൾ വാങ്ങി കഴിക്കുകയായിരുന്നു. തുടർന്നും പനി ശക്തമായതിനാൽ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ശമനമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് എലിപ്പനി സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തവും ബാധിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു. രോഗിക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നുണ്ടെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂർധന്യാവസ്ഥയിലായിരുന്നുവെന്നും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയിരുന്നുവെന്നും ചികിത്സിച്ച ഡോക്ടർമാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.