എലിപ്പനി: മൊബൈൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന് ജില്ല ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യദൗത്യവും ചേർന്ന് മൊബൈൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. കോർപറേഷൻ പരിധിയിലെ സി.ഡി.എ കോളനി എരഞ്ഞിപ്പാലം, കണ്ണാടിക്കൽ, എരഞ്ഞിക്കൽ, ബേപ്പൂർ, കല്ലായി എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തിയത്. ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ അടങ്ങുന്ന ടീം എലിപ്പനിക്കുള്ള പ്രതിരോധ മരുന്നായി ഡോക്സിസൈക്ലീൻ വിതരണവും മറ്റു അനുബന്ധ സേവനങ്ങളുമാണ് ക്യാമ്പ് വഴി നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.