തകർന്ന റോഡുകൾ അടിയന്തര പ്രാധാന്യം നൽകി പുനർനിർമിക്കും

കോഴിക്കോട്: പ്രളയത്തിൽ തകർന്ന റോഡുകൾ അടിയന്തര പ്രാധാന്യം നൽകി പുനർനിർമിക്കാൻ ജില്ല ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുനർനിർമാണ പ്രവൃത്തികൾ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനു മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, എൻജിനീയർ, സെക്രട്ടറി എന്നിവർ സംയുക്തമായി വിവരശേഖരണം നടത്തണം. പൂർണമായും തകർന്ന റോഡുകളുടെ നിർമാണത്തിന് നോൺ റോഡ് മെയ്ൻറനൻസ് ഗ്രാൻറും പുനർനിർമാണത്തിന് റോഡ് മെയ്ൻറനൻസ് ഗ്രാൻറും ഉപയോഗപ്പെടുത്തും. 11 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി ചെയ്ത പദ്ധതികൾക്ക് അംഗീകാരം നൽകി. ജില്ല പഞ്ചായത്ത് പ്രഡിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. സാബു വർഗീസ്, പ്രഫ. അബ്ദുൽ ലത്തീഫ്, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.