​'കേരളത്തി​െൻറ സൈന്യ'ത്തിന്​ കോഴിക്കോടി​െൻറ സ്നേഹാദരം

േകാഴിക്കോട്: പ്രളയദുരിതത്തില്‍ സാഹസികമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളാണ് യഥാർഥ രക്ഷകരെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കോഴിക്കോട് പൗരാവലി നല്‍കിയ സ്നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 'കേരളത്തി​െൻറ സ്വന്തം സൈന്യം' എന്ന വിശേഷണത്തിന് മത്സ്യത്തൊഴിലാളികള്‍ എന്തുകൊണ്ടും അര്‍ഹരാണെന്നും കേരളം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളം മത്സ്യത്തൊഴിലാളികളെ നെഞ്ചിേലറ്റുമെന്നോ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി തന്നെ മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിക്കുമെന്നോ കരുതിയില്ലെന്ന് ചാലിയം ബീച്ച് സ്വദേശി തെസ്‌രിഫ് സ്നേഹാദരം ചടങ്ങിൽ പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 450ലധികം മത്സ്യത്തൊഴിലാളികളെയാണ് പൊന്നാടയും ഫലകവും പ്രശംസാപത്രവും നല്‍കി ആദരിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, എം.എൽ.എമാരായ വി.കെ.സി. മമ്മദ് കോയ, പി.ടി.എ. റഹീം, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, ജില്ല കലക്ടര്‍ യു.വി. ജോസ്, ഫിഷറീസ് ഉത്തരമേഖല ജോയൻറ് ഡയറക്ടര്‍ കെ.കെ. സതീഷ്കുമാര്‍, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.